[Top Today] വടകരയിലെ വ്യാപാരിയുടെ കൊലപാതകം, കാട്ടില്‍പീടികയിലെ യുവാക്കളുടെ അപകട മരണം, ഇന്നത്തെ പ്രധാന പ്രാദേശിക വാർത്തകള്‍ വായിക്കൂ…


1.വടകരയിലെ പല വ്യഞ്ജന കട ഉടമ രാജന്റെ മരണം കൊലപാതകമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ശ്വാസം മുട്ടിച്ചാണ് രാജനെ കൊലപ്പെടുത്തിയതെന്നും കഴുത്തിലും മുഖത്തും മുറിവേറ്റ പാടുണ്ടായിരുന്നെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. [വായിക്കൂ]


2.ചെങ്ങോട്ടുകാവിലെ പ്രിന്‍സ് റെസിഡന്‍സിയില്‍ മദ്യപാനികളുടെ അതിക്രമം. മദ്യലഹരിയില്‍ ജീവനക്കാരുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ട അക്രമികള്‍ ഹോട്ടലില്‍ നാശനഷ്ടമുണ്ടാക്കി. തടയാനെത്തിയ പൊലീസുകാരെ കയ്യേറ്റം ചെയ്തു. [വായിക്കൂ]


3.കൈകോര്‍ത്ത് നമ്മള്‍ നേടിയത് 35 ലക്ഷം, ഇനി വേണ്ടത് 40 ലക്ഷം കൂടെ; നടേരിയിലെ ധാർമ്മികിനായി നമുക്ക് കൈകോർത്ത് മുന്നോട്ട് പോവാം [വായിക്കൂ]


4.ജ്വല്ലറികളില്‍ തട്ടിപ്പ് നടത്തിയ തിക്കോടി സ്വദേശി അറസ്റ്റില്‍. തിക്കോടി വടക്കേപ്പുരയില്‍ വീട്ടില്‍ റാഹില്‍ (28) ആണ് തൃശൂര്‍ സിറ്റി കമ്മീഷണറുടെ കീഴിലുള്ള ഷാഡോ പൊലീസിന്റെ പിടിയിലായത്. പുതിയ തട്ടിപ്പിന് ശ്രമിക്കവെ കോഴിക്കോട്ടെ ആഡംബര ഹോട്ടലില്‍ വച്ചാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. നിരവധി കേസുകളില്‍ പ്രതിയാണ് ഇയാള്‍ എന്ന് പൊലീസ് പറഞ്ഞു. [വായിക്കൂ]


5.ദേശീയപാതയിൽ കാട്ടില പീടികയിൽ ബൈക്കുകൾ കൂട്ടിയിടച്ച് രണ്ടു യുവാക്കൾ മരിച്ചു. വടകര  സ്വദേശികളായ അശ്വിൻ, ദീക്ഷിത് എന്നിവരാണ് മരിച്ചത്. പരിക്കേറ്റ സായന്തിനെ നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുതിയാപ്പ ഉത്സവം കഴിഞ്ഞ് വടകരയിലെക്ക് പോകുമ്പോൾ പുലർച്ചെ മൂന്നരയോടെയാണ് സംഭവം.  [വായിക്കൂ]