ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ താത്ക്കാലിക നിയമനം; ഒഴിവുകളും യോഗ്യതകളും എന്തെല്ലാമെന്ന് നോക്കാം
കോഴിക്കോട്: ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ താത്ക്കാലിക നിയമനം നടത്തുന്നു. ഒഴിവുകളും യോഗ്യതകളും എന്തെല്ലാമെന്ന് നോക്കാം
വടകര ബ്ലോക്ക് പഞ്ചായത്ത് സി.ഡി.എം.സിയില്‍ നിയമനം
വടകര ബ്ലോക്ക് പഞ്ചായത്ത് സി.ഡി.എം.സിയില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, റീഹാബിലിറ്റേഷന്‍ സൈക്കോളജിസ്റ്റ് എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് തസ്തികയില്‍ ക്ലിനിക്കല്‍ സൈക്കോളജിയില്‍ എം.ഫിലും ആര്. സി. ഐ രജിസ്ട്രേഷനും ഉണ്ടായിരിക്കണം. റീഹാബിലിറ്റേഷന്‍ സൈക്കോളജിസ്റ്റ് തസ്തികയില്‍ ഇതേ വിഷയത്തിലോ പി. ജി. ഡി. ആര്. പിയിലോ എം.ഫില്‍, ആര്. സി. ഐ രജിസ്ട്രേഷന് എന്നിവ ഉണ്ടായിരിക്കണം. യോഗ്യരായവര്‍ ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് എന്നിവ സഹിതം ഡിസംബര്‍ 31ന് 5 മണിക്ക് മുന്‍പായി വടകര ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്ക് ലഭ്യമാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9496981879.
അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു
ഐസിഡിഎസ് കുന്നുമ്മല്‍ പ്രോജക്ടിലെ നരിപ്പറ്റ, കുന്നുമ്മല്‍, കായക്കൊടി, കാവിലുംപാറ, കുറ്റ്യാടി, വേളം പഞ്ചായത്തുകളില്‍ അങ്കണവാടി വര്‍ക്കര്‍/ഹെല്‍പ്പര്‍ തസ്തികകളിലേക്കും മരുതോങ്കര പഞ്ചായത്തില്‍ അങ്കണവാടി ഹെല്‍പ്പര്‍ തസ്തികയിലേക്കും അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ അപേക്ഷിക്കുന്ന ഗ്രാമ പഞ്ചായത്തില്‍ സ്ഥിരതാമസക്കാരായിരിക്കണം. അങ്കണവാടി വര്‍ക്കര്‍ തസ്തികയിലേക്ക് പത്താം ക്ലാസ് പാസ്സായതും, ഹെല്‍പ്പര്‍ തസ്തികയിലേക്ക് എഴുതാനും വായിക്കാനും അറിയാവുന്നതും പത്താം ക്ലാസ് തോറ്റവരുമായ 18-46 പ്രായ പരിധിയിലുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം.
അപേക്ഷ ഫോറത്തിന്റെ മാതൃക കുറ്റ്യാടിയില്‍ പ്രവര്‍ത്തിക്കുന്ന ഐ.സി.ഡി.എസ് ഓഫീസ്, ബന്ധപ്പെട്ട പഞ്ചായത്തുകള്‍ എന്നിവിടങ്ങളില്‍ നിന്നും ലഭിക്കുന്നതാണ്. പൂരിപ്പിച്ച അപേക്ഷകള്‍ ശിശു വികസന പദ്ധതി ഓഫീസര്‍,കുന്നുമ്മല്‍,കുറ്റ്യാടി പോസ്റ്റ്, 673508 എന്ന വിലാസത്തില്‍ ജനുവരി ഒന്നിന് വൈകുന്നേരം 5 മണിക്ക് ഉള്ളില്‍ നേരിട്ടോ തപാല്‍ മുഖേനയോ ലഭിച്ചിരിക്കണം. അപേക്ഷ കവറിന്റെ പുറത്ത് പഞ്ചായത്തിന്റെ പേരും തസ്തികയുടെ പേരും വ്യക്തമായി എഴുതണം. ഫോണ്‍ 0496-2597584.
Summary: Job vacancy at different places in kozhikode