‘എല്‍.ഐ.സിയുടെ പുതിയ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം ബാധിക്കുക 13 ലക്ഷം ഏജന്റുമാരെ’; എല്‍.ഐ.സി എജന്റ്‌സ് ഫെഡറേഷന്‍ കൊയിലാണ്ടി ബ്രാഞ്ച് സമ്മേളനം നടത്തി


കൊയിലാണ്ടി: സ്വകാര്യ മേഖലയ്ക്ക് യഥേഷ്ടം ഇന്‍ഷ്യൂറന്‍സ് സേവനമേഖലയില്‍ കുതിച്ചു കയറാന്‍ പര്യാപ്തമായനിലയില്‍ ഐ.ആര്‍.ഡി.എ.ഐയും എല്‍.ഐ.സി. മാനേജ്‌മെന്റും രുപീകരിച്ച നൂതന മാര്‍ഗ്ഗമായ ബിമാ സുഗം പ്ലാറ്റ്‌ഫോം 13 ലക്ഷം എല്‍.ഐ.സി ഏജന്റുമാരെ ഉന്മൂലനം ചെയ്യുന്ന നടപടിയാണെന്നും ഏജന്റുമാരെ അവകാശപ്പോരാട്ടങ്ങളിലേക്ക് തള്ളിവിടുമെന്നും ഓള്‍ ഇന്ത്യ എല്‍.ഐ.സി എജന്റ്‌സ് ഫെഡറേഷന്‍ ദേശീയ ഖജാന്‍ജി എം. അബ്ദുല്‍ സമദ്.

ഓള്‍ ഇന്ത്യ എല്‍.ഐ.സി എജന്റ്‌സ് ഫെഡറേഷന്റെ കൊയിലാണ്ടി ബ്രാഞ്ച് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊല്ലം ലെയ്ക്ക് വ്യൂ പാര്‍ട്ടി ഹാളില്‍ വെച്ചായിരുന്നു സമ്മേളനം.

സെക്രട്ടറി എ. അബ്ദുള്‍ ലത്തീഫ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ ശശി ഒതയോത്ത് അദ്ധ്യക്ഷം വഹിച്ചു. എല്‍.ഐ.സി-ബിസ്സിനസ്സ് രംഗത്തും സാമൂഹിക സേവന രംഗത്തും, കഴിഞ്ഞ അദ്ധ്യാന വര്‍ഷം വിവിധ മത്സര പരീക്ഷകളില്‍ ഉന്നവിജയം നേടിയ എന്‍.കെ.രമേഷ്, മുരളീധരന്‍ മൂത്താട്ടില്‍, സത്യനാഥന്‍ മാട ഞ്ചേരി, വിലാസിനി. പി, എന്‍.ബി. ബൈജു ,കെ.ചിന്നന്‍ നായര്‍, കെ.വി.സുധീഷ് കുമാര്‍, ആദര്‍ശ് കുമാര്‍ എന്നിവരെ ചടങ്ങളില്‍ ആദരിച്ചു.

ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി എം. രാമദാസന്‍ മുഖ്യപ്രഭാഷണ നടത്തി എം.അയ്യപ്പന്‍, കെ.പി.കരുണാകരന്‍, ജി.രാജേഷ് ബാബു ,കെ.ചിന്നന്‍ നായര്‍, സത്യനാഥന്‍.എം, എം.എസ് സുനില്‍കുമാര്‍, എം കെ .ത്യാഗരാജന്‍ എന്നിവര്‍ സംസാരിച്ചു.

പുതിയ ഭാരവാഹികളെയും സമ്മേളനം തെരഞ്ഞെടുത്തു. അജിത.സി.പിയാണ് പ്രസിഡന്റ്. എ.പി നാരായണന്‍ സെക്രട്ടറി, ശശി ഒതയോത്ത് ഖജാന്‍ജി.