കെ.എസ്.ടി.എ ജില്ലാ സമ്മേളനത്തിനായുള്ള ഒരുക്കങ്ങള്‍ കൊയിലാണ്ടിയില്‍ തുടങ്ങി; 32ാം സമ്മേളനത്തിന്റെ ലോഗോ ലോഗോ പ്രകാശനം ചെയ്തു


Advertisement

കൊയിലാണ്ടി: കെ.എസ്.ടി.എ 32ാം ജില്ലാ സമ്മേളനത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. ജില്ലാ സെക്രട്ടറി ആര്‍.എം രാജന്‍, സംഘാടകസമിതി പ്രചരണ കമ്മിറ്റി ചെയര്‍മാന്‍ കെ.ഷിജു, കെ.എസ്.ടി.എ ജില്ല സമ്മേളന സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ ഡി.കെ.ബിജു, ഗണേശന്‍ കക്കഞ്ചേരി, എന്‍.ഗോപിനാഥ്, ജോര്‍ജ്.കെ.ടി എന്നിവര്‍ പങ്കെടുത്തു.

Advertisement

മതനിരപേക്ഷ വിദ്യാഭ്യാസം, വൈജ്ഞാനിക സമൂഹം വികസിത കേരളം എന്നീ മുദ്രാവാക്യമുയര്‍ത്തിയാണ് ജനുവരി 14,15 തിയ്യതികളിലായി ജില്ലാ സമ്മേളനം കൊയിലാണ്ടി നടക്കുന്നത്. സാംസ്‌കാരിക സദസ്സ്, അധ്യാപിക സംഗമം, പൂര്‍വ്വ അധ്യാപക സംഗമം സെമിനാര്‍, വിദ്യാര്‍ത്ഥികള്‍ക്കുള്ള ചിത്രരചന മത്സരം, പൊതുസമ്മേളനം എന്നിങ്ങനെയുള്ള പരിപാടികള്‍ സമ്മേളനത്തോടനുബന്ധിച്ച് ഉണ്ടാവും.

Advertisement
Advertisement