2023-24 വര്‍ഷത്തേക്കുള്ള പദ്ധതി രൂപീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ട് മൂടാടി ഗ്രാമപഞ്ചായത്ത്; ഭിന്നശേഷി, വയോജനങ്ങള്‍, വനിത, പട്ടികജാതി വിഭാഗങ്ങള്‍ക്ക് പ്രത്യേക ഗ്രാമസഭ
മൂടാടി: 2023-24 വാര്‍ഷിക പദ്ധതി രൂപീകരണത്തിന്റ ഭാഗമായി ഭിന്നശേഷി – വയോജനങ്ങള്‍ – വനിത – പട്ടികജാതി വിഭാഗം എന്നീ മേഖലകളിലെ പ്രത്യേക ഗ്രാമസഭകള്‍ ചേര്‍ന്നു. പൊതു ഗ്രാമസഭകളില്‍ ചര്‍ച്ച ചെയ്യാന്‍ അവസരം കിട്ടാത്ത വിഷയങ്ങളാണ് പ്രത്യേക യോഗങ്ങള്‍ ചേര്‍ന്ന് ചര്‍ച്ച ചെയ്യുന്നത്.
നിര്‍ദേശങ്ങള്‍ ഗ്രാമ ബ്ലോക് ജില്ലാ പഞ്ചായത്തുകളുടെ പദ്ധതികള്‍ക്കായി സമര്‍പ്പിക്കും. പ്രസിഡന്റ് സി.കെ. ശ്രീകുമാര്‍ വനിതാ ഗ്രാമസഭ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷീജ പട്ടേരി അധ്യക്ഷത വഹിച്ചു. ഐ.സി.ഡി.എസ് സൂപ്പര്‍ വൈസര്‍ സൗദ സാമൂഹ്യനീതി വകുപ്പിന്റ പദ്ധതി വിശദീകരിച്ചു.
മെമ്പര്‍മാരായ സുമിത രജുല ടി.എം. എന്നിവര്‍ സംസാരിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ അഖില.എം.പി സ്വാഗതം പറഞ്ഞു.