പരിമിതികളിലും വർണ്ണ വിസ്മയം തീർത്ത് അവർ; മനസ് നിറച്ച് കൊയിലാണ്ടി നഗരസഭയുടെ ഭിന്നശേഷി സർഗോത്സവം ‘നിറവ്’


കൊയിലാണ്ടി: ഭിന്നശേഷി ദിനാചരണത്തോട് അനുബന്ധിച്ച് കൊയിലാണ്ടി നഗരസഭ ഭിന്നശേഷി സർഗോത്സവം ‘നിറവ്’ സംഘടിപ്പിച്ചു. ജി.വി.എച്ച്.എസ്.എസ് കൊയിലാണ്ടിയിൽ നടന്ന പരിപാടിയിൽ ഭിന്നശേഷിക്കാരായ നിരവധി വിദ്യാർത്ഥികളാണ് തങ്ങളുടെ സർഗാത്മക കഴിവുകൾ നിറഞ്ഞ സദസ്സിന് മുന്നിൽ പ്രദർശിപ്പിച്ചത്.

നഗരസഭാ പരിധിയിലെ ഭിന്നശേഷിക്കാരായ കുട്ടികളുടെ കലാ-കായിക പരിപാടികൾ ഉൾപ്പെടുത്തിയാണ് പരിപാടി നടത്തിയത്. ഭിന്നശേഷിക്കാരെ വീടുകൾക്കുള്ളിൽ ഒതുങ്ങി പോകാൻ അനുവദിക്കാതെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുക, വിഭിന്നങ്ങളായ കഴിവുകൾ അടയാളപ്പെടുത്താൻ അവസരം ഒരുക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് പരിപാടി നടത്തിയത്.

രാവിലെ 9.30 ന് രജിസ്ട്രേഷൻ ആരംഭിച്ചു. പത്ത് മണി മുതൽ തന്നെ കുട്ടികൾ പരിപാടികൾ അവതരിപ്പിക്കാൻ ആരംഭിച്ചു. എം.എൽ.എ കാനത്തിൽ ജമീല പരിപാടി ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ സുധ കെ.പി അദ്ധ്യക്ഷയായി. ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.ഷിജു സ്വാഗതം പറഞ്ഞു. ഐ.സി.ഡി.എസ്. സൂപ്പർവൈസർ സി.സബിത പദ്ധതി വിശദീകരണം നടത്തി. മജീഷ്യൻ ശ്രീജിത്ത് വിയ്യൂർ മുഖ്യാതിഥിയായി.

സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ കെ.എ.ഇന്ദിര, നിജില പറവക്കൊടി, കൗൺസിലർമാരായ പ്രജീഷ, വത്സരാജ് കേളോത്ത്, റഹ്മത്ത്, പ്രധാനാധ്യാപിക എം.കെ.ഗീത, പി.ടി.എ പ്രസിഡന്റ് സുരേഷ് ബാബു, സൂപ്പർവൈസർമാരായ വീണ, ഗീത, സുരേഷ് എന്നിവർ സംസാരിച്ചു.

വൈകുന്നേരം അഞ്ച് മണി വരെ പരിപാടികൾ നീണ്ടു. തുടർന്ന് സമ്മാനദാനവും നടന്നു.

ചിത്രങ്ങൾ കാണാം: