ഹയ്യാ… ഹയ്യാ, ഭിന്നശേഷിക്കാര്‍ പന്തിനൊപ്പം; ആമ്പ്യൂട്ടി ഫുട്ബോള്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വൈശാഖിനൊപ്പം ചേമഞ്ചേരി തണല്‍ സ്പെയ്സിലെ കുട്ടികള്‍ കളിക്കുന്നു, പരിപാടി ഇന്ന് വൈകുന്നേരം മൂന്നുമണിക്ക്
കൊയിലാണ്ടി: ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് തണല്‍ സ്പെയ്സിലെ ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കായി ഫുട്ബോള്‍ കളി സംഘടിപ്പിക്കുന്നു. ആമ്പ്യൂട്ടി ഫുട്ബോള്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വൈശാഖ് പേരാമ്പ്രയാണ് പരിപാടി ഉദ്ഘാടനം ചെയ്യുന്നത്. വൈശാഖും കുട്ടികള്‍ക്കൊപ്പം കളിക്കും.
ഡിസംബര്‍ മൂന്ന് ശനിയാഴ്ച വൈകുന്നേരം മൂന്നുമണിക്ക് കാപ്പാട് ആന്‍ഫീല്‍ഡ് ടര്‍ഫിലാണ് പരിപാടി നടക്കുന്നത്. ഇന്ന് രണ്ടരയ്ക്ക് കാപ്പാട് നിന്നും ഘോഷയാത്ര രൂപത്തില്‍ കുട്ടികള്‍ ടര്ഫിലെത്തും. ഘോഷയാത്രയില്‍ തണല്‍ സ്പെയ്സിലെ 36 കുട്ടികളും തണല്‍ ക്യാമ്പസ് വിങ്ങിന്റെ ഇരുനൂറോളം കുട്ടികളും പങ്കെടുക്കും.