കുറുവങ്ങാട് ഊരാളി വീട്ടില്‍ കെ.കെ.പത്മനാഭന് അന്തരിച്ചു
കൊയിലാണ്ടി: കുറുവങ്ങാട് ഊരാളി വീട്ടില്‍ കെ.കെ. പത്മനാഭന് അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു.
അച്ഛന്: പരേതനായ കൃഷ്ണക്കുറുപ്പ്. അമ്മ: പരേതയായ അമ്മു അമ്മ. ഭാര്യമാര്‍: യു.വി.ശാന്ത, കമലാക്ഷി, പരേതയായ ശാന്ത കുന്ദമംഗലം. മക്കള്‍: രൂപേഷ്, ശാലിനി, അഭിലാഷ്, പത്മേഷ്, രൂപിത. മരുമക്കള്‍: പ്രജോഷ്, ബിന്‍സി, അമിന്‍ഷ.
സഹോദരങ്ങള്‍: കെ.സുകുമാരന്‍ (റിട്ട. ഗ്രാമീണ്‍ ബാങ്ക് ), സുശീല, കെ.കെ.നാരായണന് (റിട്ട. പ്രധാനാധ്യാപകന് കോതമംഗലം ജി.എല്‍.പി.എസ്), ശശിധരന് (റിട്ട. സി.ഐ കേരള പോലീസ് ), ഗിരിജ, പരേതനായ ഭാസ്കരന്. സംസ്കാരം ബുധനാഴ്ച കാലത്ത് 10 മണിക്ക് വീട്ടുവളപ്പില്‍.