‘സര്‍ക്കാര്‍ നയം കര്‍ഷകരെ കുത്തുപാളയെടുപ്പിക്കുന്നു’; അരിക്കുളം മണ്ഡലം കര്‍ഷക കോണ്‍ഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ വില്ലേജ് ഓഫീസിന് മുന്നില്‍ ധര്‍ണ
അരിക്കുളം: സര്‍ക്കാര്‍ നയം കര്‍ഷകരെ കുത്തുപാളയെടുപ്പിക്കുന്നു. കഴിഞ്ഞ ഏഴ് വര്‍ഷത്തെ പിണറായി ഭരണത്തില്‍ കേരളത്തിലെ കര്‍ഷകര്‍ കുത്തുപാളയെടുക്കേണ്ട സ്ഥിതിവിശേഷമാണെന്നും കര്‍ഷകകോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് മാജൂ ഷ് മാത്യു പറഞ്ഞു. അരിക്കുളം മണ്ഡലം കര്‍ഷക കോണ്‍ഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ വില്ലേജ് ഓഫീസിന് മുന്നില്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നിയോജക മണ്ഡലം സെക്രട്ടറി പത്മനാഭന്‍ പുതിയേടത്ത് അധ്യക്ഷത വഹിച്ചു. സി.യു.സി. ബ്ലോക്ക് ചെയര്‍മാന്‍ കെ.പി രാമചന്ദ്രന്‍ മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി. കര്‍ഷക കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ശ്രീധരന്‍ കല്പത്തൂര്‍, കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റി പ്രസിഡന്റ് സി.രാമദാസ്, കെ. അഷറഫ് മാസ്റ്റര്‍, ഒ.കെ ചന്ദ്രന്‍, ഐ.എന്‍.ടി.യു.സി. ജില്ലാ സെക്രട്ടറി ശ്രീധരന്‍ കണ്ണമ്പത്ത്, എസ്.മുരളീധരന്‍, പി.എം.കുഞ്ഞിരാമന്‍, അനസ് കാരയാട്, കെ.കെ സുധര്‍മ്മന്‍ എന്നിവര്‍ സംസാരിച്ചു.
കര്‍ഷക കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഇ.കെ.ശശി സ്വാഗതവും ശശി പുളിയത്തിങ്കല്‍ നന്ദിയും പറഞ്ഞു. ടി.ടി.ശങ്കരന്‍ നായര്‍, കൊരട്ടിയില്‍ സദാനന്ദന്‍, സി.പി.സുകുമാരന്‍, കോയക്കുട്ടി, എന്‍.പി ബാബു എന്നിവര്‍ നേതൃത്വം നല്‍കി.