നഴ്സറി പരിപാലനം, ജൈവ വള നിർമ്മാണം, ബയോ ഫാർമസി, കാർഷിക യന്ത്രങ്ങൾ തുടങ്ങിയവയിൽ പ്രായോഗിക പരിശീലനം; ഹൈടെക് കര്ഷകരാവാൻ ഒരുങ്ങി മൂടാടി കാർഷിക കർമ്മ സേന ടെക്നീഷ്യൻമാർ


Advertisement

മൂടാടി: ശാസ്ത്രീയമായി പടിച്ച് കൃഷി ചെയ്യാനൊരുങ്ങി മൂടാടി കാർഷിക കർമ്മ സേന ടെക്നീഷ്യൻമാർ. കാർഷിക മേഖലയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിലുള്ള ത്രിദിന പരിശീലനം ആണ് മൂടാടിയിൽ ആരംഭിച്ചത്. കാർഷിക കർമ്മ സേനയിൽ ടെക്നീഷ്യനായി പ്രവർത്തിക്കാൻ അപേക്ഷ നൽകിയവർക്കാണ് പരിശീലനം നൽകുന്നത്.

Advertisement

നഴ്സറി പരിപാലനം, ജൈവ വള നിർമ്മാണം, ബയോ ഫാർമസി, കാർഷിക യന്ത്രങ്ങൾ എന്നിവയിൽ ആണ് പ്രായോഗിക പരിശീലനം നൽകുന്നത്. കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട് എല്ലാത്തരം കൃഷിപ്പണികളും ചെയ്യുന്നതിനായി ആണ് കാര്‍ഷിക കര്‍മ്മ സേനയെ രൂപീകരിച്ചിട്ടുള്ളത്. പരിശീലനം ഇന്ന് അവസാനിക്കും.

Advertisement

കൃഷിഭവൻ പരിശീലന ഹാളിൽ നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. കർമ്മ സേന പ്രസിഡണ്ട് കമല ന്യൂ അക്കമ്പത്ത് അദ്ധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ കെ.വി. നൗഷാദ്, കൃഷി അസിസ്റ്റൻറ് വിജില വിജയൻ , കൃഷിഭവൻ ഇൻ്റെൺ നസ്റിൻ , കർമ്മ സേന സെക്രട്ടറി ഗംഗാധരൻ എം.വി. എന്നിവർ ക്ലാസ്സ് എടുത്തു.

Advertisement