കരിപ്പൂരില്‍ വീണ്ടും സ്വര്‍ണക്കടത്ത്; ഐഫോണ്‍ വഴി സ്വര്‍ണം കടത്താന്‍ ശ്രമിക്കുന്നതിനിടെ കോഴിക്കോട് സ്വദേശി പിടിയില്‍


കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഐഫോണില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടികൂടി. ദുബായില്‍ നിന്നുള്ള വിമാനത്തിലെത്തിയ കോഴിക്കോട് സ്വദേശി മുഹമ്മദ് നിയാസാണ് കസ്റ്റംസ് പിടിയിലായത്.

മൂന്ന് ലക്ഷം രൂപ വില വരുന്ന 60 ഗ്രാം സ്വര്‍ണം ഇയാളില്‍ നിന്നും പിടിച്ചെടുത്തു. സാധാരണയുള്ള സ്വര്‍ണക്കടത്ത് മാര്‍ഗങ്ങള്‍ക്ക് കസ്റ്റംസ് പിടി വീഴുന്നത് പതിവായതോടെയാണ് കള്ളക്കടത്ത് സംഘങ്ങള്‍ വ്യത്യസ്തമായ മാര്‍ഗങ്ങളിലൂടെ സ്വര്‍ണക്കടത്തിനായി ശ്രമം ആരംഭിച്ചിരുക്കുന്നത്.