മുക്കത്ത് ഓട്ടോഗാരേജില്‍ മോഷണം; രണ്ട് യുവാക്കള്‍ പിടിയില്‍


മുക്കം: മുക്കത്ത് ഓട്ടോഗാരേജില്‍ മോഷണം നടത്തിയ കേസില്‍ രണ്ട് യുവാക്കള്‍ പൊലീസിന്റെ പിടിയില്‍. പെരുമ്പടപ്പ് പാറയില്‍ പ്രിന്‍സ് ക്രിസ്റ്റി (24), കൂടരഞ്ഞി മഞ്ഞളിയില്‍ ജോസഫ് (28) എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ മോഷണത്തിനായി ഉപയോഗിച്ച കാറും പൊലീസ് കസ്റ്റഡിയിലെടുത്തു.

കഴിഞ്ഞ എട്ടിന് കാതിയോട് അങ്ങാടിയിലെ ദിയ ഓട്ടോഗാരേജില്‍നിന്ന് ലോറിയുടെ ഗിയര്‍ബോക്‌സും ഗിയര്‍ബോക്‌സ് കെയ്‌സുകളും ടൂള്‍സുകളും മോഷണംപോയിരുന്നു. ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലാവുന്നത്.

മുക്കം സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ കെ.പ്രജീഷ്, എസ്.ഐ ജിതേഷ് എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് സംഘം വലയിലായത്. താമരശ്ശേരി കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

summary: two youths arrested for theft at mukkam auto garage