ആളെ തിരിച്ചറിഞ്ഞു; വടകര പുതിയ ബസ്റ്റാന്റിൽ ബസ് ഇടിച്ച് പരിക്കേറ്റത് ഊരാളുങ്കല്‍ തൊഴിലാളിക്ക്


Advertisement

വടകര: ബസ് ഇടിച്ച് ഗുരുതരമായി പരിക്കേറ്റ് അബോധാവസ്ഥയിലായ ആളെ തിരിച്ചറിഞ്ഞു.. ഇന്ന് ഉച്ചയ്ക്ക് 2.45 നാണ് അപകടം നടന്നത്. യു.എൽ.സി.സി തൊഴിലാളി വടകര കുട്ടോത്ത് പുതിയോട്ടിൻ ചന്ദ്രൻ (48) നാണ് ഇടിയുടെ ആഘാതത്തില്‍ സാരമായി പരിക്കേറ്റത്.

Advertisement

ഊരാളുങ്കൽ ലാബർ കോൺട്രാക്റ്റ് സൊസൈറ്റി എ ക്ലാസ് മെമ്പറായ ചന്ദ്രനെ ഇന്ന് ഉച്ചയ്ക്ക് 2.45 നാണ് പുതിയ ബസ്റ്റാന്റിൽ വച്ച് ബസ് ഇടിച്ചത്. ഇരിങ്ങണ്ണൂർ റൂട്ടിലോടുന്ന ചക്കര ബസ് പിറകോട്ട് എടുക്കുമ്പോൾ ചന്ദ്രനെ ഇടിക്കുകയായിരുന്നു. നിലത്ത് വീണ ചന്ദ്രന്റെ കൈ ചക്രത്തിനടിയില്‍ കുടുങ്ങുകയും തുടര്‍ന്ന് അദ്ദേഹം അബോധാവസ്ഥയിലാവുകയും ചെയ്തു.

Advertisement

ഓടിക്കൂടിയ ബസ് തൊഴിലാളികളും മറ്റ് യാത്രികരും ചന്ദ്രനെ ഉടന്‍തന്നെ വടകര കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലേക്ക് മാറ്റി.

Advertisement