മുചുകുന്ന് റോഡിലെ റെയില്‍വേ ഗേറ്റ് വഴി ഇന്ന് അഞ്ച് മണിവരെ യാത്ര വേണ്ട; ഗേറ്റ് അടച്ചിടുമെന്ന് അധികൃതര്‍-ഇതുവഴി പോകേണ്ടവര്‍ അറിയേണ്ട കാര്യങ്ങള്‍


കൊയിലാണ്ടി: മുചുകുന്ന് റോഡിലെ ലെവല്‍ ക്രോസ്സിംഗ് അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു. കൊയിലാണ്ടി തിക്കോടി സ്റ്റേഷനുകൾക്കിടയിലുള്ള ലെവൽ ക്രോസ്സിങ്ങായ നമ്പര്‍ 205 ആണ് നവംബര്‍ പതിമൂന്നാം തീയതി അടച്ചിടുന്നത്.

അടിയന്തരമായ അറ്റകുറ്റ പണികളെത്തുടർന്നാണ് താത്കാലികമായി അടച്ചിടുന്നത്. പതിമൂന്നാം തീയതി രാവിലെ എട്ടു മണി മുതൽ വൈകിട്ട് അഞ്ചു മണി വരെയായിരിക്കും ഗേറ്റ് അടച്ചിടുക എന്ന് സതേൺ റെയിൽവേ സീനിയർ സെക്ഷൻ എഞ്ചിനീയർ അറിയിച്ചു.

മുചുകുന്ന് കോളേജിലേക്ക് പോകുന്ന വിദ്യാർത്ഥികളുൾപ്പെടെ നിരവധി പേര് ആശ്രയിക്കുന്ന വഴിയാണിത്. മുചുകുന്നിലേക്ക് പോകാനായി ഈ വഴി ഉപയോഗിക്കുന്നവർ കൊല്ലം റെയിൽവേ ഗേറ്റ് കടന്ന് പുളിയഞ്ചേരി വഴി മുചുകുന്നിലേക്കും, അവിടെ നിന്നു കൊയിലാണ്ടയിലേക്കു വരാനുള്ളവർക്കും ഇതേ വഴി ഉപയോഗിക്കാവുന്നതാണ്.