ഉപതിരഞ്ഞെടുപ്പ്; തദ്ദേശസ്ഥാപന വാര്‍ഡുകള്‍ ആരുനയിക്കുമെന്ന് ഇന്നറിയാം, പയ്യോളി അങ്ങാടി, കീഴരിയൂര്‍ ഡിവിഷന്‍ ഉള്‍പ്പെടെ ജില്ലയിലെ നാല് തദ്ദേശസ്ഥാപന വാര്‍ഡുകളിലെ തിരഞ്ഞെടുപ്പ് ഫലം പതിനൊന്ന് മണിയോടെ


പേരാമ്പ്ര: ജില്ലയില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന നാല് തദ്ദേശസ്ഥാപന വാര്‍ഡുകളിലെ രിരഞ്ഞെടുപ്പ് ഫലം ഇന്ന്. രാവിലെ പത്ത് മണിയോടെ വോട്ടെണ്ണല്‍ ആരംഭിക്കും പതിനൊന്ന് മണിയോടെ വിജയികള്‍ ആരെന്ന് അറിയാം. തുറയൂര്‍ പഞ്ചായത്തിലെ രണ്ടാം വാര്‍ഡായ പയ്യോളി അങ്ങാടി, മേലടി ബ്ലോക്കിലെ കീഴരിയൂര്‍ ഡിവിഷന്‍, മണിയൂര്‍ പഞ്ചായത്തിലെ മണിയൂര്‍ നോര്‍ത്ത്, കിഴക്കോത്ത് പഞ്ചായത്തിലെ എളേറ്റില്‍ വാര്‍ഡ് എന്നിവിടങ്ങളിലാണ് ഇന്നലെ ഉപതിരഞ്ഞെടുപ്പ് നടന്നത്.

ഇന്നലെ രാവിലെ മുതല്‍ ആരംഭിച്ച തിരഞ്ഞെടുപ്പില്‍ ശക്തമായ പോളിങ്ങാണ് പലയിടത്തും ഉണ്ടായിരുന്നത്. തുറയൂര്‍ ജി പി – 80.92%, മേലടി ബ്ലോക്ക് – 80.25%, മണിയൂര്‍ ജി പി -82.59%, കിഴക്കോത്ത് ജി പി – 82.47% വും പോളിംങും രേഖപ്പെടുത്തി.

തുറയൂരിലെ പയ്യോളി അങ്ങാടിയില്‍ ലീഗിലെ യു.ഷംസുദ്ദീന്‍ സ്ഥാനം ഒഴിഞ്ഞ വാര്‍ഡിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. എല്‍.ഡി.എഫ് സ്വതന്ത്രന്‍ കോടി കണ്ടി അബ്ദുറഹിമാന്‍, ലീഗിലെ സി.എ നൗഷാദ്, ബി.ജെപിയിലെ വി.കെ ലിബീഷ് എന്നിവരാണ് ഇവിടെ മത്സരിച്ചത്.

കീഴരിയൂരില്‍ എല്‍.ഡി.എഫിലെ കെ.പി.ഗോപാലന്‍ നായര്‍ അംഗത്വം രാജിവെച്ച ഒഴിവിലാണ് തിരഞ്ഞെടുപ്പ്. എല്‍.ഡി.എഫിലെ എം.എം രവീന്ദ്രന്‍, യു.ഡി.എഫിലെ ശശി പാറോളി ബി.ജെ.പിയിലെ സന്തോഷ് കാളിയത്ത് എന്നിവരാണ് ഇവിടെ മത്സര രംഗത്തുണ്ടായിരുന്നത്.

മണിയൂര്‍ നോര്‍ത്തില്‍ എല്‍.ഡി.എഫിന്റെ കെ.പി ബാലന്‍ മരണപ്പെട്ടതിനെത്തുടര്‍ന്നുണ്ടായ ഒഴിവിലാണ് തിരഞ്ഞെടുപ്പ് നടന്നത്. എല്‍.ഡി.എഫിലെ എ.ശശിധരനും, യു.ഡി.എഫിലെ ഇ.എം രാജനും ബി.ജെ.പിയിലെ കെ.ഷിബുവുമാണ് സ്ഥാനാര്‍ത്ഥികളായിരുന്നത്.

ഇടത് അംഗം ഐ.സജിത സര്‍ക്കാര്‍ ജോലി നേടി രാജി വെച്ച ഒഴിവിലേക്കാണ് കിഴക്കോത്ത് എളേറ്റിലെ ഉപതിരഞ്ഞെടുപ്പ് നടന്നത് എല്‍.ഡി.എഫിലെ പി.സി രഹ്ന, യു.ഡി.എഫിലെ റസീന പൂക്കാട്, എസ്.ഡി.പി.ഐയിലെ ഷറീന സലിം എന്നിവരാണ് ഇവിടെ സ്ഥാനാര്‍ത്ഥികളായി മത്സരിച്ചിരുന്നത്.

summary: the result of four local wards where by-election conducted where known today