തെരഞ്ഞെടുപ്പിനെ പറ്റി ജനങ്ങൾക്ക് അവബോധം നൽകുക എന്ന ലക്ഷ്യം; കൊയിലാണ്ടിയിൽ ബൈക്ക് റാലി
കൊയിലാണ്ടി: തെരഞ്ഞെടുപ്പ് ബോധവല്‍കരണത്തിന്റെ ഭാഗമായി കൊയിലാണ്ടയിൽ ബൈക്ക് റാലി. തെരഞ്ഞെടുപ്പ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ആണ് ബൈക്ക് റാലി സംഘടിപ്പിച്ചത്. ഇലക്ടറൽ റജിസ്ട്രേഷൻ ഓഫീസർ സി.പി. മണി ഫ്ലാഗോഫ് ചെയ്തു.
വോട്ടവകാശം പൗരന്റെ ഏറ്റവും വലിയ കടമയാണ്. ഉപേക്ഷ വിചാരിക്കാതെ എല്ലാവരും ആ അവകാശം ഉപയോഗിക്കണമെന്ന് പുതുവോട്ടര്‍മാരെ ബോധവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി ആണ് ബൈക്ക് റാലി സംഘടിപ്പിച്ചത്. ജനാധിപത്യ സംവിധാനത്തില്‍ രാജ്യത്തിന്റെ ഭാവി നിര്‍ണയിക്കുന്നത് വോട്ടര്‍മാരാണ്. തിരഞ്ഞെടുപ്പ് ജനാധിപത്യത്തിന്റെ ആഘോഷമാണ്. താലൂക്കിലെ മുഴുവൻ വോട്ടർമാരും വോട്ട് ചെയ്യണമെന്ന ആവശ്യമുയയർത്തി ബൈക്കുകൾ മുന്നോട്ടു നീങ്ങി.
കൊയിലാണ്ടി ഗവ. വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ പ്രധാന അധ്യാപിക നിഷ, ഇലക്ഷൻ ഡെപ്യുട്ടി തഹസിൽദാർ ജോയ്സി ലാസ് , സി.കെ സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു. അധ്യാപകരും ജീവനക്കാരും പങ്കെടുത്തു.