നമ്മുടെ കഴിവിനനുസരിച്ചുള്ള തൊഴിൽ തന്നെ കിട്ടിയാലോ; ഉദ്യോഗാർത്ഥികൾക്ക് കൂടുതൽ അവസരങ്ങളൊരുക്കാൻ പദ്ധതിയുമായി കൊയിലാണ്ടി നഗരസഭ


Advertisement

കൊയിലാണ്ടി: ‘പാഷൻ അങ്ങ് പ്രൊഫഷൻ ആക്കിയാലോ’ ഒരു പ്രമുഖ കമ്പനിയുടെ പരസ്യത്തിലെ വാചകത്തിൽ പറയുന്നത് പോലെ സ്വന്തം കഴിവിനനുസരിച്ചുള്ള ജോലി ചെയ്യാൻ വളരെ കുറച്ചു പേർക്ക് മാത്രമേ ഭാഗ്യം കിട്ടാറുള്ളു. കിട്ടുന്ന ജോലിയിൽ സംതൃപ്തരാകേണ്ടി വരുന്നവരാണ് കൂടുതൽ പേരും. അത്തരമൊരു സാഹചര്യത്തിൽ ഉദ്യോഗാർത്ഥികളെ സഹായിക്കാൻ ഒരുങ്ങുകയാണ് കൊയിലാണ്ടി നഗരസഭ. കൊയിലാണ്ടിയിലെ അഭ്യസ്ഥവിദ്യരായവർക്ക് അവരുടെ നൈപുണിക്കനുസരിച്ച് തൊഴിൽ നൽകാനുള്ള പദ്ധതി ഒരുങ്ങുന്നു.

Advertisement

ഈ പദ്ധതിയുടെ നഗരസഭാ തല നടത്തിപ്പിനായി സംഘാടക സമിതി രൂപീകരണ യോഗം കൊയിലാണ്ടി ടൗൺഹാളിൽ ചേർന്നു. നൈപുണ്യ പരിശീലനത്തിനും പുതിയ അവസരങ്ങൾക്കുമായി ഒരുക്കാനാണ് ഈ പദ്ധതി വിഭാവന ചെയ്യുന്നത്. അങ്ങനെ സ്വന്തം കഴിവിനനുസരിച്ചുള്ള ജോലി തന്നെ ഇഷ്ടപ്പെട്ടു ചെയ്യാം. നഗരസഭാ ചെയർപേഴ്സൺ സുധ. കെ.പി ഉദ്ഘാടനം ചെയ്തു. നഗരസഭാ വൈസ് ചെയർമാൻ അഡ്വ. കെ.സത്യന്റെ അധ്യക്ഷത വഹിച്ചു.

Advertisement

കൊയിലാണ്ടിയിലെ വിദ്യാർത്ഥികൾക്ക് ഇത്തരമൊരു അവസരവുമായി കൊയിലാണ്ടിയിൽ നൈപുണ്യ പരിശീലന കേന്ദ്രത്തിനു അനുമതി ലഭിച്ചിരുന്നു. കഴിവിനനുസരിച്ചുള്ള കോഴ്സ് പഠിക്കാം ജോലിയും നേടാം എന്നതാണ് അതിന്റെ പ്രത്യേകത. അറിവും, നൈപുണ്യവും, എല്ലാവരിലും എത്തിക്കുന്നതിൻ്റെ ഭാഗമായി ജില്ലാ ഭരണകൂടത്തിൻ്റെയും ജില്ലാ പഞ്ചായത്തിൻ്റെയും സംയുക്ത പ്രയത്നത്തതോടെ അനുവദിച്ച തൊഴിൽ നൈപുണ്യകന്ദ്രം കൊയിലാണ്ടി വി.എച്ച്.എസ്.എസ് ൽ ആണ് അനുമതി ലഭിച്ചത്.

തൊഴിൽ സാധ്യതയുള്ള രണ്ട് കോഴ്‌സുകൾക്കാണ് അനുമതി ലഭിക്കുക. സ്കൂൾ പഠനം കഴിഞ്ഞതും 21 വയസ്സുവരെയുള്ള കുട്ടികൾക്കാണ് പ്രവേശനം. ലഭിക്കുക വിജയകരമായി കോഴ്സ് പൂർത്തിയാക്കുന്നവർക്ക് കേന്ദ്ര സർക്കാർ അംഗീകൃത സർട്ടിഫിക്കറ്റും, പ്ലെയ്സ്മെൻറും ലഭിക്കും.

Advertisement

നഗരസഭയിൽ ചേർന്ന യോഗത്തിൽ യോഗത്തിൽ ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ കെ ഷിജു മാസ്റ്റർ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ പ്രജില സി, പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ഇ.കെ അജിത്ത് മാസ്റ്റർ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർ പേഴ്സൺ നിജില പറവക്കൊടി, കൗൺസിലർ വത്സരാജ് കെ, സി.ഡി.എസ് ചെയർപേഴ്സൺ ഇന്ദുലേഖ, പവിന, എന്നിവർ ആശംസകൾ നേർന്നു. വികസന സ്റ്റാൻഡിംഗ് കമ്മറ്റി ചെയർ പേഴ്സൺ ഇന്ദിര ടീച്ചർ സ്വാഗതവും ഷീബ ജെ.എച്ച്.ഐ നന്ദിയും പറഞ്ഞു.