വടകരയില്‍ ട്രെയിന്‍തട്ടി മരിച്ച യുവാവിനെ തിരിച്ചറിഞ്ഞു


Advertisement

വടകര: വടകര മാഹി പരദേവതാ ക്ഷേത്രത്തിനു സമീപം ട്രെയിന്‍ തട്ടി മരിച്ച യുവാവിനെ തിരിച്ചറിഞ്ഞു. വില്യാപ്പള്ളി കടമേരി മൊയിലോത്ത്കണ്ടി രാജീവന്റെ മകന്‍ അതുല്‍ രാജാണ് മരിച്ചത്. ഇരുപത്തിരണ്ട് വയസ്സായിരുന്നു.

പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. മംഗള എക്സ്പ്രസ് ട്രെയിനാണ്് തട്ടിയത്. ചോമ്പാല പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ക്കു ശേഷം മൃതദേഹം വടകര ഗവ. ആശുപത്രിയിലേക്ക് മാറ്റി. റെയില്‍ പാളത്തിന് സമീപത്ത് ഇയാളുടെ ബൈക്ക് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു.

അതുല്‍രാജ് വടകരയില്‍ ഓട്ടോ ഡ്രൈവര്‍ ആണ്. അമ്മ: ബിന്ദു.സഹോദരി: അമയ

Advertisement
Advertisement
Advertisement