ലഹരിയോടിനി ലഹരി വേണ്ട; വീരവഞ്ചേരി എൽ.പി സ്കൂളില്‍ രക്ഷിതാക്കള്‍ക്കായി അവബോധ ക്ലാസ്


വീരവഞ്ചേരി: വീരവഞ്ചേരി എൽ.പി സ്കൂളിൽ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്സ്‌ നടത്തി. സമൂഹത്തിന് വിപത്തായി മാറിക്കൊണ്ടിരിക്കുന്ന ലഹരി ഉപയോഗങ്ങളെ ചെറുക്കലാണ് ക്ലാസിന്‍റെ ഉദ്ദേശം.വാർഡ് മെമ്പർ ശ്രീ വി കെ രവീന്ദ്രനാണ് പരിപാടി ഉദ്ഘാടനം ചെയ്തത്.

കൊയിലാണ്ടി പോലീസ് സ്റ്റേഷൻ ജനമൈത്രി ബീറ്റ് ഓഫീസർ ശ്രീ രാജേഷ് തുടങ്ങിയവര്‍ ക്ലാസ്സെടുത്തു.കുട്ടികളിൽ ലഹരി എത്തുന്ന വഴിയും, അത് തടയുന്നതും, ശിക്ഷയും, ഇതിനുവേണ്ടി രക്ഷിതാക്കൾ ഉണർന്നു പ്രവർത്തിക്കേണ്ടതിന്‍റെ ആവശ്യകതയും ക്ലാസ്സിൽ ചർച്ചാ വിഷയമായി. പരിപാടിയിൽ  സ്കൂൾ പ്രധാനാധ്യാപിക ഗീത കെ.കുതിരോടി,അധ്യക്ഷൻ ശ്രീമതി രാഹിത, സ്റ്റാഫ്‌ സെക്രട്ടറി സുജാത.ടി.കെ എന്നിവർ സംസാരിച്ചു.