ഇത് അറിവിന്റെ ലോകം; ആഘോഷമായി കൊയിലാണ്ടിയിലെ അറിവുത്സവം


കൊയിലാണ്ടി: ശ്രദ്ധേയമായി ജനയുഗം സഹപാഠി – എ.കെ.എസ്.ടി.യു സബ് ജില്ല സ്കൂൾ അറിവുത്സവം. അറിവുകൾ നേടുന്ന കാര്യത്തിൽ ഏറെ മുന്നിലാണ് വിദ്യാർഥികളെന്ന് തെളിയിക്കുന്നതായിരുന്നു മത്സരരംഗം. പരിപാടി നഗരസഭ ചെയർപേഴ്സൻ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു.

‘വായനയിലൂടെയും പഠനങ്ങളിലൂടെയും നിരീക്ഷണങ്ങളിലൂടെയുമൊക്കെ അറിവുകൾ സ്വായത്തമാക്കി വളരണമെന്ന് ചെയർപേഴ്സൺ  കുട്ടികളോട് പറഞ്ഞു. സംഘാടക സമിതി ചെയർമാൻ എസ്. സുനിൽ മോഹൻ അധ്യക്ഷ വഹിച്ചു. നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ ഇ.കെ അജിത് സമ്മാനദാനം നിർവഹിച്ചു.

എ.കെ.എസ്.ടി.യു ജില്ല സെക്രട്ടറി കെ പ്രദീപ്, പി. കെ. വിശ്വനാഥൻ, ജനയുഗം ലേഖിക കെ. ടി. ദീപ എന്നിവർ സംസാരിച്ചു. സംഘാടക സമിതി കൺവീനർ സി.കെ ബാലകൃഷ്ണൻ സ്വാഗതവും എ. കെ. എസ്. ടി. യു സബ് ജില്ല സെക്രട്ടറി സുനിൽ മൊകേരി നന്ദിയും പറഞ്ഞു.