ഡ്രൈനേജ് പ്രവര്‍ത്തി അടിയന്തരമായി പൂര്‍ത്തീകരിക്കാന്‍ നിര്‍ദ്ദേശം: കൊയിലാണ്ടി-എടവണ്ണ റോഡിന്റ പ്രവര്‍ത്തി അവലോകനം ചെയ്ത് സച്ചിന്‍ ദേവ് എം.എല്‍. എ
ബാലുശ്ശേരി: കൊയിലാണ്ടി- താമരശ്ശേരി -മുക്കം അരീക്കോട് -എടവണ്ണ റോഡിന്റ പ്രവര്‍ത്തി അവലോകന യോഗം ചേര്‍ന്നു. അഡ്വ.കെ.എം സച്ചിന്‍ ദേവ് എം.എല്‍.എയുടെ അധ്യക്ഷതയില്‍ ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളിലാണ് യോഗം ചേര്‍ന്നത്. യോഗത്തില്‍ നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന ഡ്രൈനേജ് പ്രവര്‍ത്തി അടിയന്തരമായി പൂര്‍ത്തീകരിക്കാന്‍ എം.എല്‍.എ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
പല ഭാഗങ്ങളിലും ഡ്രൈനേജ് പ്രവര്‍ത്തി പൂര്‍ത്തീയാവത്തത് കാരണം വ്യാപാരികളും, യാത്രക്കാരും പ്രയാസമനുഭവിക്കുന്നുണ്ട്. വാട്ടര്‍ അതോററ്ററിയുടെ പൈപ്പ് ലൈന്‍ മാറ്റുന്ന പ്രവര്‍ത്തിയും, ഇലക്ട്രിക്കല്‍ പോസ്റ്റുകള്‍ മാറ്റുന്ന പ്രവര്‍ത്തിയും നടന്നുകൊണ്ടിരിക്കുന്നുണ്ട് .
ബി.എം & ബി.സി ചെയ്ത ഭാഗങ്ങളില്‍ എല്ലാ പ്രവര്‍ത്തികളും ഉടനെ പൂര്‍ത്തിയാക്കും, റോഡ് ഉയര്‍ന്ന ഭാഗങ്ങളിലെ സര്‍വ്വീസ് റോഡുകള്‍ അടിയന്തരമായി ഗതാഗത യോഗ്യമാക്കുന്നതിനും യോഗത്തില്‍ തീരുമാനമായി.
യോഗത്തില്‍ പനങ്ങാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.എം കുട്ടികൃഷണന്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എം ശശി, ഉള്ളിയേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാലരാമന്‍ മാസ്റ്റര്‍, ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ പി.എന്‍ അശോകന്‍, കെ.എസ്.ടി പി ഉദ്യോഗസ്ഥര്‍, ശ്രീധന്യ കണ്‍സട്രക്ഷന്‍ കമ്പനിയുടെ പ്രതിനിധി എന്നിവര്‍ പങ്കെടുത്തു.
യോഗത്തിനു ശേഷം എം.എല്‍.എയുടെ നേതൃത്വത്തിലുള്ള സംഘം പരാതിയുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു.
summary: under the leadership of Sachin Dev MLA, the work of the roads was reviewed