വടകര മോഡല്‍ പോളിടെക്നിക് കോളേജില്‍ താല്‍ക്കാലിക നിയമനം; കോഴിക്കോട് ജില്ലാഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ (13/10/22) അറിയിപ്പുകൾ
കോഴിക്കോട്: ജില്ലാഭരണകൂടത്തിൽ നിന്നുള്ള അറിയിപ്പുകൾ വായിക്കാം
വടകര മോഡല്‍ പോളിടെക്നിക് കോളേജില്‍ താല്‍ക്കാലിക നിയമനം
വടകര മോഡല്‍ പോളിടെക്നിക് കോളേജില്‍ 2022-2023 അദ്ധ്യയന വര്‍ഷത്തേക്ക് ലക്ച്ചറര്‍ ഇന്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്, ലക്ച്ചറര്‍ ഇന്‍ ബയോ മെഡിക്കല്‍ എഞ്ചിനീയറിംഗ് തസ്തികകളിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. അതാത് വിഷയങ്ങളില്‍ ഫസ്റ്റ് ക്ലാസ് എഞ്ചിനീയറിംഗ് ബിരുദമാണ് യോഗ്യത. യോഗ്യരായവര്‍ ഒക്ടോബര്‍ 17 ന് രാവിലെ 10 മണിക്ക് സ്ഥാപനത്തില്‍ ഹാജരാകണം. വിശദ വിവരങ്ങള്‍ക്ക് 0496 2524920.
അപേക്ഷ ക്ഷണിച്ചു
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഐ.എം.സി.എച്ച് സെന്റര്‍ ലാബില്‍ ലാബ് പരിശീലന കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷമാണ് പരിശീലന കാലയളവ്. ഗവ.അംഗീകൃത ഡി.എം.എല്‍.ടിയാണ് യോഗ്യത. പ്രതിമാസം 5000 രൂപ സ്റ്റൈപന്‍ഡ് നല്‍കും. താല്പര്യമുളളവര് ഒക്ടോബര്‍ 17 ന് 11.30 ന് ഐഎംസിഎച് സൂപ്രണ്ട് ഓഫീസില്‍ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ; 0495 2350591, 9947074438.
ക്വട്ടേഷന്‍ ക്ഷണിച്ചു
സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡിന്റെ ഉടമസ്ഥതയില്‍ കോവൂര്‍ വെളളിമാട്കുന്ന് റോഡില്‍ പ്രവര്‍ത്തിക്കുന്ന വര്‍ക്കിങ് വിമന്‍സ് ഹോസ്റ്റലിലെ മെസ്സ് നടത്തിപ്പിനായി ക്വട്ടേഷനുകള്‍ ക്ഷണിക്കുന്നു. ക്വട്ടേഷനുകള്‍ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി ഒക്ടോബര്‍ 22 ന് ഉച്ചക്ക് രണ്ട് മണി. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0495-2369545.
അപേക്ഷ ക്ഷണിച്ചു
ജില്ലയിലെ ആരോഗ്യ സ്ഥാപനങ്ങളിലേക്ക് മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് നിയമനം നത്തുന്നു. അഡ്ഹോക് വ്യവസ്ഥയില്‍ താല്കാലികമായാണ് നിയമനം. എം.ബി.ബി.എസും സ്ഥിര ടി.സി.എം.സി രജിസ്ട്രേഷനുമാണ് യോഗ്യത. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ഒക്ടോബര്‍ 18 ന് രാവിലെ 10 മണിക്ക് ബന്ധപ്പെട്ട രേഖകള്‍ സഹിതം ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഓഫീസില്‍ ഹാജരാകണം.
ന്യൂ ഇന്ത്യ ലിറ്ററസി പദ്ധതി: ഡിജിറ്റല്‍ സര്‍വ്വേ ഒക്ടോബര്‍ 16 വരെ
സംസ്ഥാന സാക്ഷരതാ മിഷന് അതോറിറ്റിയുടെ നേതൃത്വത്തില്‍ ന്യൂ ഇന്ത്യ ലിറ്ററസി പദ്ധതിയുടെ ഭാഗമായി നിരക്ഷരരെ കണ്ടെത്തുന്നതിന് നടത്തുന്ന ഡിജിറ്റല്‍ സര്‍വ്വേ ഒക്ടോബര്‍ 16 വരെ തുടരും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ രൂപീകരിച്ച സംഘാടകസമിതിയുടെ നേതൃത്വത്തില്‍ സാക്ഷരതാ പ്രേരക്മാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, എസ്.സി, എസ്.ടി പ്രമോട്ടര്‍മാര്‍, തൊഴിലുറപ്പ് പദ്ധതി മേറ്റുമാര്‍, തുല്യത പഠിതാക്കള്‍, അംഗനവാടി പ്രവര്‍ത്തകര്‍, എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍, ആശാപ്രവര്‍ത്തകര്‍, മറ്റ് സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവരാണ് സര്‍വ്വേ നടത്തുന്നത്. ഒക്ടോബര്‍ എട്ടിനാണ് സര്‍വ്വേ ആരംഭിച്ചത്.
മലപ്പുറം സര്‍ക്കാര്‍ കോളേജില്‍ സീറ്റൊഴിവ്
മലപ്പുറം സര്‍ക്കാര്‍ കോളേജില്‍ 2022-23 വര്‍ഷത്തില്‍ ബിരുദാനന്തര ബിരുദ പ്രവേശനത്തിന് എം.എ എക്കണോമിക്സ്,(എസ്.ടി, ഭിന്നശേഷി, സ്പോര്‍ട്സ്), എം എ ഇംഗ്ലീഷ് (എസ്.ടി സ്പോര്‍ട്സ്), എം.എ ഇസ്ലാമിക് ഹിസ്റ്ററി (ഇ.ഡബ്ല്യൂ.എസ്, എസ്.ടി) എം.കോം(എസ് ടി, ഒ.ബി.എക്സ്), എം.എസ്.സി ഫിസിക്സ്(എസ്.സി,എസ് ടി, ഭിന്നശേഷി, സ്പോര്‍ട്സ്), എം എസ് സി സ്റ്റാറ്റിസ്റ്റിക്സ്(എസ്.സി,എസ്.ടി, ഭിന്നശേഷി, സ്പോര്‍ട്സ) എന്നിങ്ങനെ ഒഴിവുകളുണ്ട്. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ പി.ജിക്ക് രജിസ്റ്റര്‍ ചെയ്ത യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് രേഖകള്‍ സഹിതം ഒക്ടോബര്‍ 17 ന് രാവിലെ 9.30 മുതല്‍ വൈകുന്നേരം മൂന്ന് മണി വരെ റിപ്പോര്‍ട്ട് ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക്- 9061734918.
അപേക്ഷ തിയ്യതി നീട്ടി
കേരള സര്‍ക്കാര്‍ നടത്തുന്ന ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ കോഴ്സിന് അടൂര്‍ സെന്ററില്‍ ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷിക്കാനുള്ള തീയതിനീട്ടി. പി.എസ്.സി അംഗീകരിച്ച കോഴ്സിന് എസ്.എസ്.എല്‍.സിയും, 50 ശതമാനം മാര്‍ക്കോടെ ഭാഷ ഹിന്ദിയോടു കൂടിയുള്ള പ്ലസ് ടുവും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ഹിന്ദി ബി.എ, എം.എ എന്നിവയും പരിഗണിക്കും. 17 നും 35 നും ഇടക്ക് പ്രായമുള്ളവര്‍ക്കാണ് അപേക്ഷിക്കാന്‍ യോഗ്യത. പട്ടികജാതി, പട്ടികവര്‍ഗക്കാര്‍ക്ക് അഞ്ച് വര്‍ഷവും മറ്റു പിന്നോക്കക്കാര്‍ക്ക് മൂന്ന് വര്‍ഷവും വയസ്സിളവ് അനുവദിക്കും. അപേക്ഷകള്‍ ഒക്ടോബര്‍ 20 മുന്‍പായി പ്രിന്‍സിപ്പാള്‍, ഭാരത് ഹിന്ദി പ്രചാര കേന്ദ്രം, അടൂര്‍, പത്തനംതിട്ട ജില്ല എന്ന വിലാസത്തില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്- 8547126028, 04734296496.
ഡ്രൈവര്‍ നിയമനം
ബാലുശ്ശേരി ഗ്രാമപഞ്ചായത്തിലെ എരമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിലെ പാലിയേറ്റിവ് ആംബുലന്‍സിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ ഡ്രൈവറെ നിയമിക്കുന്നു. താല്‍പ്പര്യമുള്ളവര്‍ ലൈസന്‍സ്, ബാഡ്ജ് എന്നിവയുടെ അസ്സല് രേഖകളുമായി ഒക്ടോബര്‍ 17 ന് രാവിലെ 10.30ന് ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ ഹാജരാകണം.
മില്‍ക്ക് ഷെഡ് വികസന പദ്ധതി: അപേക്ഷ ക്ഷണിച്ചു
ക്ഷീര വികസന വകുപ്പിന്റെ വാര്‍ഷിക പദ്ധതി 2022-23 പ്രകാരം മില്‍ക്ക് ഷെഡ് വികസന പദ്ധതിക്ക് കീഴില്‍ വരുന്ന കിടാരി പാര്‍ക്ക് (വ്യക്തിഗതം), അതിദാരിദ്ര്യ ലഘൂകരണത്തിനായി ഒരു പശു യൂണിറ്റ് പ്രത്യേക പദ്ധതി (വനിതാ ഘടക പദ്ധതി) എന്നീ ഘടക പദ്ധതികള്‍ നടപ്പിലാക്കുന്നതിന് താല്പ്പര്യമുള്ളവരില് നിന്നും അപേക്ഷ ക്ഷണിച്ചു. ബ്ലോക്കുതല ക്ഷീര വികസന ഓഫീസുകളില്‍ ഒക്ടോബര്‍ 20 ന് മുമ്പായി അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷാ ഫോമിനും ബ്ലോക്ക്തല ക്ഷീര വികസന ഓഫീസുമായി ബന്ധപ്പെടുക.
സീറ്റ് ഒഴിവ്
കാസര്‍ഗോഡ് എളേരിത്തട്ട് ഇ.കെ നായനാര്‍ മെമ്മോറിയല്‍ ഗവ.ബി എ പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗത്തില്‍ പട്ടിക ജാതി(ഒന്ന്), ഭിന്നശേഷി(രണ്ട്), ഇഡബ്ല്യുഎസ്(ഒന്ന്) എന്നീ സീറ്റുകള്‍ ഒഴിവുണ്ട്. താല്പര്യമുളളവര് അസ്സല് സര്‍ട്ടിഫിക്കറ്റുകളുമായി ഒക്ടോബര്‍ 18 ന് നാല് മണിക്ക് മുമ്പായി കോളേജില്‍ ഹാജരാകണം. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികളുടെ അഭാവത്തില്‍ പട്ടിക വര്‍ഗ്ഗ വിദ്യാര്‍ത്ഥികളെയും പരിഗണിക്കും.
യോഗം ചേരും
സംസ്ഥാനത്തെ ഹോസ്റ്റല്‍സ്, സെയില്‍സ് പ്രൊമോഷന് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍സ്, സെക്യൂരിറ്റി സര്‍വീസസ് എന്നീ മേഖലകളിലെ തൊഴിലാളികളുടെ മിനിമം വേതന ഉപദേശക സമിതി തെളിവെടുപ്പ് യോഗം കണ്ണൂര്‍ ഗവണ്മെന്റ് ഗസ്റ്റ് ഹൗസില്‍ ഒക്ടോബര്‍ 14 ന് രാവിലെ 10.30 ന് നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് :0495 2370538