കോഴിക്കോട് അരീക്കാട് നിര്‍ത്തിയിട്ട ലോറിയില്‍ കെ.എസ്.ആര്‍.ടി.സി ബസ് ഇടിച്ച് അപകടം; ഒരാള്‍ മരിച്ചു, അഞ്ചുപേര്‍ക്ക് പരുക്ക്


Advertisement

കോഴിക്കോട്: കോഴിക്കോട് മീഞ്ചന്തയ്ക്ക് സമീപം അരീക്കാട് വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശി ഷഫീക്കാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ 4.30ഓടെയായിരുന്നു സംഭവം.

Advertisement

കെ.എസ്.ആര്‍.ടി.സി ബസ് നിര്‍ത്തിയിട്ട ലോറിയിലിടിച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ കെ.എസ്.ആര്‍.ടി.സി ബസ് ഡ്രൈവര്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ക്ക് പരിക്കേറ്റു. കോഴികളെ കൊണ്ടു വന്ന ലോറിക്ക് പിന്നില്‍ ബസ് ഇടിച്ചതിനെതുടര്‍ന്ന് ലോഡ് ഇറക്കുകയായിരന്ന ആള്‍ റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു.

Advertisement

തിരുവനന്തപുരത്തു നിന്ന് മാനന്തവാടിയിലേക്ക് പോവുകയായിരുന്ന സൂപ്പര്‍ ഡീലക്‌സ് ബസാണ് ലോറിയില്‍ ഇടിച്ചത്. അപകടത്തില്‍പ്പെട്ട രണ്ട് വാഹനങ്ങളും നല്ലളം പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റി.

Advertisement

പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും നല്ലളത്തെ ഒരു സ്വകാര്യ ആശുപത്രയിലും പ്രവേശിപ്പിച്ചു.

summary: one person died in a road accident in Areekkad, kozhikode