പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിനിടെ വാഹനങ്ങള്‍ തകര്‍ത്തു; ചോമ്പാലയില്‍ ഒരു എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ കൂടി അറസ്റ്റിൽ


വടകര: ചോമ്പാലയില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ അറസ്റ്റില്‍. പോപ്പുലര്‍ഫ്രണ്ട് ഹര്‍ത്താലിനിടെയുണ്ടായ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. അഴിയൂര്‍ ബൈത്തുല്‍റഹ്‌മയില്‍ മന്‍സൂദ് (31) ആണ് അറസ്റ്റിലായത്.

ചോമ്പാലയില്‍ വാഹനങ്ങള്‍ ആക്രമിച്ച കേസിലെ പ്രതിയാണിയാളെന്ന് പൊലീസ് കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു. ഐ.പി.സി 143, 147, 148, 341, 427 തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്.

കഴിഞ്ഞ ദിവസം മറ്റൊരു പ്രതിയെ ചോമ്പാല എസ്. ഐ. വി. കെ മനീഷ് അറസ്റ്റ് ചെയ്തിരുന്നു. അഴിയൂർ അഞ്ചാംപീടിക വയൽ പറമ്പത്ത് റമീസ് (30) നെയാണ് അറസ്റ്റ് ചെയ്തിരുന്നത്. വെള്ളിയാഴ്ച ഹർത്താൽ ദിനത്തിൽ ലോഡുമായി പോകുകയായിരുന്ന ലോറി അഴിയൂർ മേൽപ്പാലത്തിന് സമീപം അക്രമിച്ച കേസിലാണ് പ്രതി അറിസ്റ്റിലായത്.