പിടിമുറുക്കി ഒമിക്രോണ്‍! സംസ്ഥാനത്ത് ഇന്ന് 50 പേര്‍ക്ക് കൂടി രോഗം റിപ്പോർട്ട് ചെയ്തു; ആകെ രോഗബാധിതര്‍ 280 ആയി


തിരുവനന്തപുരം: സംസ്ഥാനത്ത് 50 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. എറണാകുളം 18, തിരുവനന്തപുരം എട്ട്, പത്തനംതിട്ട ഏഴ്, കോട്ടയം, മലപ്പുറം അഞ്ച് വീതം, കൊല്ലം മൂന്ന്, ആലപ്പുഴ, തൃശൂര്‍, പാലക്കാട് ഒന്ന് വീതം എന്നിങ്ങനെയാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.

ഇതുകൂടാതെ കോയമ്പത്തൂര്‍ സ്വദേശിക്കും ഒമിക്രോണ്‍ സ്ഥീരികരിച്ചു. ഇതില്‍ 45 പേര്‍ ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും അഞ്ച് പേര്‍ ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്നതാണ്. ആര്‍ക്കും തന്നെ സമ്പര്‍ക്കത്തിലൂടെ ഒമൈക്രോണ്‍ ബാധിച്ചിട്ടില്ല.

എറണാകുളം- യുഎഇ 13, ഖത്തര്‍ നാല്, സ്വീഡന്‍ ഒന്ന്, തിരുവനന്തപുരം- യുഎഇ നാല്, സൗദി അറേബ്യ, മാലിദ്വീപ്, യുകെ, ഇറ്റലി ഒന്ന് വീതം, പത്തനംതിട്ട- യുഎഇ നാല്, യുഎസ്എ രണ്ട്, ഖത്തര്‍ രണ്ട്, കോട്ടയം -യുഎസ്എ രണ്ട്, യുകെ, യുഎഇ, ഉക്രൈയിന്‍ ഒന്ന് വീതം, മലപ്പുറം- യുഎഇ അഞ്ച്, കൊല്ലം യുഎഇ 3, ആലപ്പുഴ- സിങ്കപ്പൂര്‍ ഒന്ന്, തൃശൂര്‍ യുഎഇ ഒന്ന്, പാലക്കാട് യുഎഇ ഒന്ന് എന്നിങ്ങനെ രാജ്യങ്ങളില്‍ നിന്നും വന്നതാണ്. കോയമ്പത്തൂര്‍ സ്വദേശി ഈജിപ്റ്റില്‍ നിന്നും വന്നതാണ്.

ഇതോടെ സംസ്ഥാനത്ത് ആകെ 280 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 186 പേരും ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും ആകെ 64 പേരും എത്തിയിട്ടുണ്ട്. 30 പേര്‍ക്കാണ് ആകെ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.