കാട്ടുപന്നി കുറുകെ ചാടി; കട്ടിപ്പാറയില്‍ സ്കൂട്ടറില്‍ നിന്ന് വീണ് ഒമ്പത് വയസുകാരിക്ക് പരിക്ക്
താമരശ്ശേരി: കാട്ടുപന്നിയുടെ വിളയാട്ടത്തില്‍ വീണ്ടും അപകടം. കട്ടിപ്പാറയില്‍ കാട്ടുപന്നി കുറുകെ ചാടിയതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ സ്കൂട്ടര്‍ യാത്രക്കാരിയായ ഒമ്പത് വയസുകാരിക്ക് സാരമായി പരിക്കേറ്റു.
തിങ്കളാഴ്ച വൈകീട്ട് ഏഴരയോടെയായിരുന്നു സംഭവം. കട്ടിപ്പാറ പഞ്ചായത്തിലെ എട്ടേക്രയിലാണ് അപകടം നടന്നത്. സ്കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന ആദിത്യ ജാവയില്‍ (9), ജീനേഷ് ജാവയില്‍ എന്നിവര്‍ക്കാണ് പരിക്കേറ്റു.
ഇവരുടെ വാഹനത്തിന് കുറുകെ അപ്രതീക്ഷിതമായി കാട്ടുപന്നി ചാടുകയായിരുന്നു. കോഴിക്കോട് ജില്ലയുടെ മലയോര പ്രദേശങ്ങളില്‍ കാട്ടുപന്നിയുടെ ആക്രമണം പരിവായിരിക്കുകയാണ്. ഇരുചക്രവാഹനയാത്രക്കാരാണ് കുടുതലും അപകടത്തില്‍പ്പെടുന്നത്. അടുത്തിടെ കോഴിക്കോട് നഗരത്തിലും കാട്ടുപന്നിയുടെ ആക്രമണം ഉണ്ടായി. പന്നി കുറുകെ ചാടിയതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചിരുന്നു.