ഇനി വിശന്നിരിക്കേണ്ട! കോവിഡ് കാലത്ത് മൂടാടിക്ക് കൈത്താങ്ങായി കെ.എസ്.ഇ.ബി ജീവനക്കാരുടെ സമൂഹ അടുക്കള


മൂടാടി: കോവിഡ് മൂന്നാംതരംഗം ശക്തമായിരിക്കെ പ്രയാസപ്പെട്ടിരിക്കുന്നവര്‍ക്ക് കൈത്താങ്ങുമായി കെ.എസ്.ഇ.ബി ജീവനക്കാരും. കെ.എസ്.ഇ.ബി വര്‍ക്കേഴ്‌സ് അസിസോയേഷന്‍ വടകര ഡിവിഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മൂടാടി സെക്ഷന്‍ ഓഫീസില്‍ സമൂഹ അടുക്കള ആരംഭിച്ചിരിക്കുകയാണ്.

മൂടാടി പ്രദേശത്ത് ഭക്ഷണം ആവശ്യമുള്ളവര്‍ സെക്ഷന്‍ ഓഫീസില്‍ ബന്ധപ്പെട്ട് കൂപ്പണ്‍ കൈപ്പറ്റാനാണ് നിര്‍ദേശം. കുടുംബശ്രീയുടെ 20 രൂപ ഊണ്‍ സംരംഭവുമായി സഹകരിച്ചാണ് കെ.എസ്.ബഇ.ബി വര്‍ക്കേഴ്‌സ് അസോസിയേഷന്‍ സമൂഹ അടുക്കള സജ്ജമാക്കിയിരിക്കുന്നത്. കെ.എസ്.ഇ.ബി ഓഫീസില്‍ നിന്നും ലഭിക്കുന്ന ടോക്കണ്‍ കുടുംബശ്രീയുടെ ഹോട്ടലുകളില്‍ എത്തിച്ച് ആവശ്യക്കാര്‍ക്ക് ഭക്ഷണം വാങ്ങാമെന്ന് കെ.എസ്.ഇ.ബി വര്‍ക്കേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.

സമൂഹ അടുക്കളുടെ ഉദ്ഘാടനം മൂടാടി പഞ്ചായത്ത് പ്രസിഡന്റ് സി.കെ ശ്രീകുമാര്‍ നിര്‍വഹിച്ചു. എം.ഷാജി അധ്യക്ഷനായിരുന്നു.