വൈത്തിരിയില്‍ ബൈക്ക് കാറുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ വടകര സ്വദേശി മരിച്ചു


Advertisement

വടകര: പഴയ വൈത്തിരിയില്‍ ദേശീയപാതയിലുണ്ടായ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. വടകര കൈനാട്ടി പടിഞ്ഞാറെ കുന്നുമ്മല്‍ പ്രശാന്തിന്റെ മകന്‍ അശ്വിന്‍ ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചക്ക് ഒന്നോടെയാണ് അപകടമുണ്ടായത്.

Advertisement

മുന്നിലെ വാഹനത്തെ മറികടക്കുന്നതിനിടെ അശ്വിനും സുഹൃത്തും സഞ്ചരിച്ച സ്‌കൂട്ടര്‍ എതിരെ വന്ന കാറുമായി കൂട്ടിയിടിക്കുകയും, തുടര്‍ന്ന് നിയന്ത്രണം വിട്ട് ബസിനടിയില്‍പെടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അശ്വിന്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു.

Advertisement

സ്‌കൂട്ടര്‍ ഓടിച്ചിരുന്ന സുഹൃത്ത് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.

Advertisement