വിവിധ പരിപാടികളോടെ ഓണാഘോഷം, വിയ്യൂര്‍ വി പി രാജന്‍ കലാസാംസ്‌കാരിക കേന്ദ്രം ലൈബ്രറിയുടെ ആഘോഷങ്ങള്‍ക്ക് സമാപനം


കൊയിലാണ്ടി: വിയ്യൂര്‍ വി പി രാജന്‍ കലാസാംസ്‌കാരിക കേന്ദ്രം ലൈബ്രറി & റീഡിംഗ് റൂമിന്റെ ഓണാഘോഷങ്ങള്‍ക്ക് സമാപനം.

വിയ്യൂര്‍ അരീക്കല്‍ താഴെ നടന്ന ഓണാഘോഷ സമാപന സമ്മേളനം ഡി.സി.സി പ്രസിഡന്റ് കെ.പ്രവീണ്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. നടേരി ഭാസ്‌കരന്‍ ആദ്ധ്യക്ഷത വഹിചു.

അഡ്വ.പി.ടി.ഉമേന്ദ്രന്‍, നഗരസഭ കൗണ്‍സിലര്‍ അരീക്കല്‍ ഷീബ, ഒ.കെ.ബാലന്‍, പി.ടി.ഉമേഷ്, പുളിക്കുല്‍ സുരേഷ്, ലിജിന കൊളറോത്, പുളിക്കുല്‍ രാജന്‍ എന്നിവര്‍ പ്രസംഗിച്ചു. താലൂക്ക് തലത്തില്‍ നടത്തിയ ചിത്ര രചന മല്‍സരത്തില്‍ വിജയികള്‍ക്ക് സമ്മാനദാനം നടത്തി.

summary: Viyyur VP Rajan Arts and Culture Center Library celebrations conclude