ഓണാവധിക്ക് നാട്ടിലേക്ക് വരാനിരിക്കെ ഹൃദയാഘാതത്തെ തുടര്‍ന്ന് അരിക്കുളം സ്വദേശി ബാംഗ്ലൂരില്‍ മരിച്ചു


അരിക്കുളം: അരിക്കുളം സ്വദേശി ഹൃദയാഘാതത്തെത്തുടര്‍ന്ന് ബാംഗ്ലൂരില്‍ മരിച്ചു. കിഴക്കേ പറമ്പില്‍ വൈലോപ്പിള്ളി, കാരയാട് രജിത്ത് കുമാര്‍ ആണ് മരിച്ചത്. നാല്‍പ്പത്തഞ്ച് വയസ്സായിരുന്നു.

എറണാകുളത്ത് താമസിച്ചു വരികയായിരുന്നു. ജോലിസംബന്ധമായ ആവശ്യത്തിനായി ബാംഗ്ലൂരില്‍ പോയതായിരുന്നു. അവിടെ വെച്ചാണ് മരണം സംഭവിച്ചത്.

അച്ഛന്‍: പരേതനായ നാരായണന്‍ നായര്‍ തയ്യുള്ളതില്‍. അമ്മ;ജാനു ടീച്ചര്‍. ഭാര്യ: സുരഭി, മകള്‍; ഗൗരി

സഹോദരങ്ങള്‍: സജിത്ത് കുമാര്‍, ജിഷ.

ശവസംസ്‌കാരം ഇന്ന് രാത്രി 11:30ന് വീട്ടുവളപ്പില്‍.

summary: a native of arikkulam died in bangalore due to a heart attack