പത്തനംതിട്ടയില്‍ പാല്വാങ്ങാന് പോകുന്നതിനിടെ തെരുവുനായയുടെ കടിയേറ്റു; ചികിത്സയിലിരുന്ന 12കാരി ഗുരുതരാവസ്ഥയില്‍
പത്തനംതിട്ട: പത്തനംതിട്ടയില്‍ പാല് വാങ്ങാന്‍ പോകുന്നതിനിടെ തെരുവുനായയുടെ കടിയേറ്റ 12 വയസ്സുകാരി ഗുരുതരാവസ്ഥയില്‍. റാന്നി പെരുനാട് മന്ദപ്പുഴ ചേര്‍ത്തലപ്പടി ഷീനാഭവനില്‍ ഹരീഷിന്റെ മകള്‍ അഭിരാമിയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. രണ്ട് ആഴ്ച മുന്‍പാണ് കുട്ടിയെ പട്ടി കടിച്ചത്.
അഭിരാമിക്ക് കൈയിലും കാലിലും കണ്ണിന് താഴെയുമായി ഏഴിടത്ത് തെരുവുനായയുടെ കടിയേറ്റിരുന്നു. പത്തനംതിട്ട ജനറല്‍ ആശുപത്രിയിലാണ് ആദ്യം ചികിത്സ തേടിയത്. പ്രതിരോധ വാക്സിന് നല്‍കിയിരുന്നു.
ഇന്നലെ വൈകീട്ടോടെ തീരെ വയ്യാതായ കുട്ടിയെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.