കൊയിലാണ്ടി മേഖലയിൽ കനത്ത മഴയും ഇടിമിന്നലും, കോഴിക്കോട് മൂന്നു ദിവസം മഞ്ഞ അലേർട്ട്; മലയോര മേഖലകളിലുള്ളവർ ജാഗ്രത പാലിക്കണം
കൊയിലാണ്ടി: കൊയിലാണ്ടി മേഖലയിൽ കനത്ത മഴ. രാത്രി പത്തുമണിയോടെയാണ് മഴ ആരംഭിച്ചത്. മഴയോടൊപ്പം കനത്ത ഇടിമിന്നലുമുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗത്ത് മഴ കനത്ത നാശനഷ്ടം വിതയ്ക്കുന്ന സാഹചര്യത്തിൽ ആശങ്കയിലാണ് നാട്. ഏറെ ജാഗ്രതയുണ്ടാവണം.
വരും ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും ഇടി മിന്നലിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ ദിവസങ്ങളിൽ വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലേർട്ടുകൾ പ്രഖ്യാപിച്ചു. കോഴിക്കോട് ജില്ലയിൽ ആഗസ്റ്റ് 30,31, ഓക്ടോബർ ഒന്ന് തിയ്യതികളിൽ മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചു.
നിലവിൽ ആറ് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ എന്നീ ജില്ലകളിലാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചത്.
കോഴിക്കോട് കൂടാതെ ചില ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലേർട്ട് ആണ് നൽകിയിരിക്കുന്നതെങ്കിലും മലയോര മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ ഇടിയോടു കൂടിയ മഴക്ക് സാധ്യത ഉള്ളതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച മലയോരപ്രദേശങ്ങളിൽ ഓറഞ്ച് അലെർട്ടിന് സമാനമായ ജാഗ്രത പാലിക്കണമെന്നും നിർദേശത്തിൽ പറയുന്നു.
ഓറഞ്ച് അലേർട്ട്
30-08-2022: ഇടുക്കി, തൃശ്ശൂർ, എറണാകുളം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട എന്നീ ജില്ലകളിൽ ഓറഞ്ച് അലേർട്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചിരിക്കുന്നു.
മഞ്ഞ അലേർട്ട്
30-08-2022: തിരുവനന്തപുരം, കൊല്ലം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്
31-08-2022: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്
01-09-2022: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്
02-09-2022: കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കാസർഗോഡ്
03-09-2022: കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം
മത്സ്യത്തൊഴിലാളി ജാഗ്രതാ നിർദ്ദേശം
കേരള-ലക്ഷദ്വീപ് തീരങ്ങളിൽ ഓഗസ്റ്റ് 30 മുതൽ സെപ്റ്റംബർ 2 വരെ മൽസ്യബന്ധനത്തിനു പോകാൻ പാടുള്ളതല്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള-ലക്ഷദ്വീപ് തീരങ്ങളിൽ ഓഗസ്റ്റ് 30 മുതൽ സെപ്റ്റംബർ 2 വരെ മണിക്കൂറിൽ 40 മുതൽ 45 വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
30-08-2022 : തെക്കു പടിഞ്ഞാറൻ അറബിക്കടലിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വേഗതയിലും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത. മാലിദ്വീപ് തീരങ്ങളിൽ 40 മുതൽ 45 വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
31-08-2022 മുതൽ 01-09-2022 വരെ: മാലിദ്വീപ് തീരങ്ങൾ അതിനോട് ചേർന്നുള്ള തെക്കു-കിഴക്കൻ അറബിക്കടൽ, തെക്കു-പടിഞ്ഞാറൻ അതിനോട് ചേർന്നുള്ള തെക്കു-കിഴക്കൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
തെക്കു പടിഞ്ഞാറൻ അറബിക്കടലിൽ, തെക്കൻ കന്യാകുമാരി തീരം, തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന്റെ തെക്കൻ തീരം, തെക്കൻ ശ്രീലങ്കൻ തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വേഗതയിലും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത.
02-09-2022: മാലിദ്വീപ് തീരങ്ങൾ അതിനോട് ചേർന്നുള്ള തെക്കു-കിഴക്കൻ അറബിക്കടൽ, ഗൾഫ് ഓഫ് മാന്നാർ, തെക്കു-പടിഞ്ഞാറൻ അതിനോട് ചേർന്നുള്ള തെക്കു-കിഴക്കൻ ബംഗാൾ ഉൾക്കടൽ മണിക്കൂറിൽ 40 മുതൽ 45 വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. തെക്കു പടിഞ്ഞാറൻ അറബിക്കടലിൽ, തെക്കൻ കന്യാകുമാരി തീരം, തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന്റെ തെക്കൻ തീരം, തെക്കൻ ശ്രീലങ്കൻ തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വേഗതയിലും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത.
03-09-2022: ഗൾഫ് ഓഫ് മാന്നാർ, തെക്കു-പടിഞ്ഞാറൻ അതിനോട് ചേർന്നുള്ള തെക്കു-കിഴക്കൻ ബംഗാൾ ഉൾക്കടൽ മണിക്കൂറിൽ 40 മുതൽ 45 വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. തെക്കു പടിഞ്ഞാറൻ അറബിക്കടലിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വേഗതയിലും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത.
Summary: Heavy rain Kozhikode yellow alert