കൊല്ലം പിഷാരികാവിനടുത്ത് വൈദ്യുതി ലൈന്‍ പൊട്ടി വീണു, യുവാക്കളുടെ സമയോചിത ഇടപെടലില്‍ ദുരന്തം ഒഴിവാക്കി


കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്ര കവാടത്തിനു സമീപം ട്രാന്‍സ്‌ഫോര്‍മറില്‍ നിന്ന് പോകുന്ന ഹൈ ടെന്‍ഷന്‍ലൈനാണ് രാവിലെ പൊട്ടിവീണത്. ദുരന്തം ഒഴിവായത് ഒരു കൂട്ടം ചെറുപ്പക്കാരുടെ സമയോചിത ഇടപെടല്‍ മൂലം. നിരധി ആളുകള്‍ സഞ്ചരിക്കുന്ന വഴികൂടിയാണ് ഇത്.

ലൈന്‍ പൊട്ടി വീണത് ശ്രദ്ധയില്‍പ്പെട്ട ഉണ്ണികൃഷ്ണന്‍ മരളൂര്‍, മനോജ് മുചുകുന്ന്, ശ്രീനി വിയ്യൂര്‍ എന്നിവര്‍ ഇത് വഴി വന്നവരെ തടഞ്ഞ് മൂടാടി കെ എസ് ഇ ബി ഓഫിസില്‍ വിവരം അറിയിച്ചു, തുടര്‍ന്ന് ലൈനിലൂടെ ഉള്ള വൈദ്യുതി ബന്ധം വിഛേദിച്ചു. കാലപ്പഴക്കമാകാം ലൈന്‍ പൊട്ടി വീഴാന്‍ കാരണമായതെന്നാണ് കരുതുന്നത്.

summary: A power line snapped near Kollam Pisharikav and the combined intervention of youth averted disaster