ഇനി കുട്ടികളികള്‍ പൊടിപൊടിക്കും, കടലൂര്‍ വന്മുഖം ഗവ: ഹൈസ്‌കൂളിലെ കുരുന്നുകള്‍ക്കായ് വര്‍ണ്ണകൂടാരം ഒരുങ്ങി


കൊയിലാണ്ടി: കടലൂര്‍ വന്മുഖം ഗവ: ഹൈസ്‌കൂളില്‍ വര്‍ണ്ണക്കൂടാരം ഒരുങ്ങി. എസ്.എസ്.കെ
ഫണ്ട് ഉപയോഗിച്ച് നവീകരിച്ച വര്‍ണ്ണ കൂടാരം പ്രീ സ്‌കൂളുകള്‍ക്ക് ഉള്ള ഒരു മാതൃക കൂടിയാണ്.

എം.എല്‍.എ കാനത്തില്‍ ജമീല പരിപാടി ഉദ്ഘാടനം ചെയ്തു. ഡോ: എ.കെ അബ്ദുള്‍ ഹക്കീം (ഡി.പി.സി, എസ്.എസ്.കെ കോഴിക്കോട്) മുഖ്യ അതിഥിയായ ചടങ്ങില്‍ മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീകുമാര്‍ അധ്യക്ഷനായി. ഹെഡ്മിനിസ്ട്രസ് സുചിത്ര.പി.ഡി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

മലയാള സാഹിത്യത്തില്‍ ഡോക്ട്രേറ്റ് നേടിയ സ്‌കൂളിലെ മലയാള അദ്ധ്യാപികയായ വിദൂര്‍ ടിച്ചര്‍ക്കും, അഭിനയത്തില്‍ കേരള സംഗീത നാടക അക്കാദമിയുടെ സ്‌പെഷല്‍ ജൂറി അവാര്‍ഡ് നേടിയ പ്രകാശ് നന്തിക്കും ചടങ്ങില്‍ ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചു.


ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ എം.കെ.മോഹനന്‍, വാര്‍ഡ് കൗണ്‍സിലര്‍ റഫീഖ്, പ്രമോദ് (ഡി.പി.ഒ, എസ്.എസ്.കെ കോഴിക്കോട്), യൂസുഫ് നടുവണ്ണൂര്‍ (ബി.പി.സി പന്തലായനി), എം.പി.ടി.എ പ്രസിഡന്റ് ജാസിറ ഷറീഖ്, മുന്‍ ഹെഡ് മാസ്റ്റര്‍മാരായ ജയരാജന്‍ നാമത്ത്, രാജന്‍ പഴങ്കാവ്,
സുജ കെ.എല്‍ ( സീനിയര്‍ അസ്സിസ്റ്റന്റ് ) എന്നിവര്‍ ആശംസയര്‍പ്പിച്ച് സംസാരിച്ചു. പി.ടി.എ പ്രസിഡന്റ് നൗഫല്‍ നന്തി സ്വാഗതവും, മുഹമ്മദ് അഷറഫ് ( ട്രെയിനര്‍ ബി.ആര്‍.സി പന്തലായനി ) നന്ദിയും പറഞ്ഞു.

summary: model for pre primary school started at nandi vanmudam gov.high school named varnna kuudaram