വെളിയന്നൂർ ചല്ലിയുടെ സമഗ്ര വികസനത്തിനായുള്ള ഇരുപത് കോടി രൂപയുടെ പദ്ധതി വേഗത്തിൽ നടപ്പാക്കണമെന്ന് കേരള കർഷക സംഘം ഏരിയാ സമ്മേളനം
കൊയിലാണ്ടി: വെളിയണ്ണൂർ ചല്ലിയുടെ സമഗ്ര വികസനത്തിനായി സംസ്ഥാന സർക്കാർ തീരുമാനിച്ച ഇരുപത് കോടിയുടെ പദ്ധതി വേഗത്തിൽ നടപ്പാക്കണമെന്ന് പൊയിൽക്കാവിൽ എം.കുമാരൻ മാസ്റ്റർ നഗറിൽ നടന്ന കേരള കർഷകസംഘം ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം സംസ്ഥാന കമ്മറ്റി അംഗം ജോർജ് എം. തോമസ് ഉദ്ഘാടനം ചെയ്തു. എ.എം.സുഗതൻ അധ്യക്ഷനായി.
ഏരിയ സെക്രട്ടറി കെ.ഷിജു പ്രവർത്തന റിപ്പോർട്ടും ജില്ലാ എക്സിക്യുട്ടീവ് അംഗം പി.കെ.സത്യൻ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. പൊറ്റപൊയിൽ ഗായക സംഘം സ്വാഗത ഗാനം അവതരിപ്പിച്ചു എ.എം.സുഗതൻ പതാക ഉയർത്തി.
പി.സി.സതീഷ് ചന്ദ്രൻ രക്തസാക്ഷി പ്രമേയവും കെ.അപ്പു അനുശോചന പ്രമേയവും അവതരിപ്പിച്ചു മുൻകാല നേതാക്കളെയും ഡൽഹി കർഷ പ്രക്ഷോഭത്തിൽ പങ്കെടുത്തവരേയും ജോർജ് എം. തോമസ് ആദരിച്ചു.
ജില്ലാ സെക്രട്ടറി പി.വിശ്വൻ, കെ.കെ.മുഹമ്മദ്, കന്മന ശ്രീധരൻ, ടി.വി.ഗിരിജ എന്നിവർ സംസാരിച്ചു. സമ്മേളനത്തോടനുബന്ധിച്ച് പുരാവസ്തുക്കളുടെയും ഔഷധസസ്യങ്ങളുടെയും ഡൽഹിയിൽ നടന്ന ഐതിഹാസിക കർഷ പോരാട്ടങ്ങളുടെ ഇ.അനിൽകുമാർ പകർത്തിയ ഫോട്ടോകളുടെയും പ്രദർശനവും നടന്നു.
സ്വാഗത സംഘം ചെയർപേഴ്സൺ ഷീബ മലയിൽ സ്വാഗതവും എം.നിഷിത്ത് കുമാർ നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികളായി പി.കെ.ബാബു (പ്രസിഡൻ്റ്), ടി.വി.ഗിരിജ, കെ.അപ്പു (വൈസ് പ്രസിഡൻ്റുമാർ), കെ.ഷിജു (സെക്രട്ടറി), പി.സി.സതീഷ് ചന്ദ്രൻ, എം.എം.രവീന്ദ്രൻ (ജോയിന്റ് സെക്രട്ടറിമാർ), എ.എം.സുഗതൻ (ട്രഷറർ), സതി കിഴക്കയിൽ, അഡ്വ. കെ.സത്യൻ, പി.കെ.ഭരതൻ, എ.സുധാകരൻ, കെ.ബേബി സുന്ദർരാജ്, ഇ.അനിൽകുമാർ (എക്സിക്യൂട്ടീവ് അംഗങ്ങൾ) എന്നിവരെ തെരഞ്ഞെടുത്തു.