കൊടുവള്ളിയില്‍ കാറിന് പിന്നിലിടിച്ച ബൈക്ക് കെ.എസ്.ആര്‍.ടി.സി ബസ്സിനടിയിലേക്ക് തെറിച്ച് വീണു; യാത്രക്കാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു


കൊടുവള്ളി: കൊടുവള്ളി ബസ്സ് സ്റ്റാന്റിന് മുന്‍വശത്ത് കാറിന് പിന്നിലിടിച്ച ബൈക്ക് കെ.എസ്.ആര്‍.ടി.സി ബസ്സിനടിയില്‍പ്പെട്ട് ബൈക്ക് യാത്രികന്‍ പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. തലപ്പെരുമണ്ണ സ്വദേശി മുഹമ്മദ് ജാബിര്‍(25)നാണ് പരിക്കേറ്റത്.

ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു അപകടം. മുന്നിലുണ്ടായിരുന്ന കാറിന് പിന്നില്‍ ഇടിച്ച ശേഷം ബൈക്ക് കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസ്സിനടിയില്‍പ്പെടുകയായിരുന്നു. ബൈക്കും യാത്രക്കാരനും ബസ്സിന്റെ ചക്രത്തിന് സമീപം വരെ എത്തിയെങ്കിലും അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. നാട്ടുകാരും യാത്രക്കാരും ചേര്‍ന്ന് ഏറെ പ്രയാസപ്പെട്ടാണ് ഇയാളെയും ബൈക്കും പുറത്തെടുത്തത്.

പരിക്കു പറ്റിയ ഇയാളെ കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം ഓമശ്ശേരി ശാന്തി ഹോസ്പിറ്റലിലേക്ക് മാറ്റി.


Also Read: അക്കൗണ്ടില്‍ മിനിമം ബാലന്‍സ് ഇല്ലെങ്കില്‍ പണി പാളും; ഓരോ ബാങ്കുകളുടെയും സേവിങ്‌സ് അക്കൗണ്ടുകളില്‍ സൂക്ഷിക്കേണ്ട കുറഞ്ഞ തുക എത്രയെന്ന് നോക്കാം


Summary: the passenger had a miraculous escape as the bike hit the back of the car and fell under the ksrtc bus