നാട് വൃത്തയാക്കാൻ അയ്യൻകാളി തൊഴിലാളികൾ; കൊയിലാണ്ടി റെയിൽവേ ലൈനിനു ഇരുവശത്തുമുള്ള കാടുകൾ വൃത്തയാക്കി
കൊയിലാണ്ടി: റെയിൽവേ ലൈനിനു ഇരുവശത്തമുള്ള കാടുകൾ വൃത്തയാക്കി തൊഴിലാളികൾ. നഗരസഭ അയ്യങ്കാളി തൊഴിലുറപ്പു പദ്ധതിയിൽ ഉൾപെടുത്തിയാണ് നഗരസഭ പരിധിയിലെ റെയിൽവെ ലൈനിന് ഇരുവശവുമുള്ള കാടുകൾ വെട്ടിമാറ്റി വൃത്തയാക്കിയത്. നഗരസഭാ ചെയർപേഴ്സൺ സുധ കെ.പി ഉദ്ഘാടനം നിർവഹിച്ചു.
പന്തലായനി ഹയർ സെക്കന്ററി സ്കൂൾ റോഡ് റെയിൽവേലൈൻ പരിസരത്ത് നടന്ന ചടങ്ങിൽ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇ.കെ അജിത് മാസ്റ്റർ സ്വാഗതം പറഞ്ഞു. നഗരസഭ വൈസ് ചെയർമാൻ കെ.സത്യൻ അധ്യക്ഷത വഹിച്ചു.
തുടർന്ന് റെയിൽവേ സീനിയർ സെക്ഷൻ എഞ്ചിനീയർ സന്ദീപ്, നഗരസഭ കൗൺസിലർമാരായ രത്നവല്ലി ടീച്ചർ, പ്രജിഷ, നന്ദനൻ, റെസിഡൻസ് അസോസിയേഷൻ ഭാരവാഹിയായ രഘുനാഥൻ എന്നിവർ ആശംസ അർപ്പിച്ചു. അയ്യങ്കാളി തൊഴിലുറപ്പു പദ്ധതി എഞ്ചിനീയർ ആദിത്യ ബി.ആർ നന്ദി പറഞ്ഞു.