സ്കൂളിൽ കൊടുത്തിരുന്ന പാലും വെട്ടിച്ചുരുക്കി, ഉച്ചഭക്ഷണ ഫണ്ടും ദുരിതത്തിൽ, സർക്കാരിനെതിരെ അധ്യാപകരുടെ കുത്തിയിരുപ്പ് സമരം; നൂറ്റിപതിനഞ്ച് കുട്ടികൾക്ക് അനുമോദനവുമായി മാപ്പിള സ്കൂളിൽ ഹർഷാരവം; ‘സർക്കാരിനെതിരെയുള്ള കള്ള പ്രചാരണങ്ങൾക്കെതിരെ’ സി.പി.എം പ്രചാരണ ജാഥ; വായിക്കാം, അറിയാം കൊയിലാണ്ടിയിലെ ഇന്നത്തെ വിശേഷങ്ങൾ
വായിക്കാം, അറിയാം കൊയിലാണ്ടിയിലെ ഇന്നത്തെ വിശേഷങ്ങൾ
ഗവ. മാപ്പിള ഹയർ സെക്കണ്ടറി സ്കൂളിൽ മികവിന്റെ ഹർഷാരവം
കൊയിലാണ്ടി: ഗവ. മാപ്പിള ഹയർ സെക്കണ്ടറി സ്കൂൾ ഉന്നത വിജയികൾക്കുള്ള അനുമോദനം ഹർഷാരവം വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും സന്തോഷകരവും ആവേശകരവുമായ അനുഭവമായി.
സ്കൂളിലെ യു.എസ്.എസ് , എൻ.എം.എം.എസ്. വിജയികളെയും എസ്.എസ്.എൽ.സി, പ്ലസ് ടു, വി.എച്ച്.എസ്.ഇ പരീക്ഷയിലെ ഉന്നത വിജയികളെയും അനുമോദിച്ച ഹർഷാരവം പരിപാടിയിൽ 115 കുട്ടികൾ അനുമോദനം ഏറ്റുവാങ്ങി.
കൊയിലാണ്ടി ഇ.എം. എസ് ടൗൺ ഹാളിൽ നടന്ന പരിപാടി കാനത്തിൽ ജമീല എം.എൽ.എ ഉദ്ഘാടനവും തുടർന്ന് ഉപഹാരസമർപ്പണവും നടത്തി. കൊയിലാണ്ടി നഗരസഭ ചെയർപേഴ്സൺ കെ.പി.സുധ അധ്യക്ഷത വഹിച്ചു.
നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ പി.കെ.നിജില, കെ.ടി.റഹ്മത്, വി.പി.ഇബ്രാഹിം കുട്ടി, എൻ ബഷീർ, എം. ബീന , പ്രിൻസിപ്പാൾ ഇ കെ.ഷൈനി, പി.ടി.എ പ്രസിഡണ്ട് എ.അസീസ് , പ്രധാനാധ്യാപിക കെ.കെ. ചന്ദ്രമതി എന്നിവർ സംസാരിച്ചു..സ്കൂളിലെ അധ്യാപകനായ ഡോ. പി.കെ. ഷാജി രചനയും പ്രശസ്ത സംഗീത അധ്യാപകനായ സുനിൽ തിരുവങ്ങൂർ സംഗീതവും നിർവ്വഹിച്ച് വിദ്യാർത്ഥികൾ ആലപിച്ച സ്വാഗതഗാനത്തോടുകൂടിയാണ് ഹർഷാരവം ആരംഭിച്ചത്.
‘എൽ.ഡി.എഫ് സർക്കാരിനും, മുഖ്യമന്ത്രിക്കുമെതിരെ നടക്കുന്ന കള്ള പ്രചാരണങ്ങൾക്കെതിരെ’ സി.പി.എം; കൊയിലാണ്ടിയിൽ ഏരിയ പ്രചരണ ജാഥ പുരോഗമിക്കുന്നു
കൊയിലാണ്ടി: എൽ.ഡി.എഫ് സർക്കാരിനും, മുഖ്യമന്ത്രിക്കുമെതിരെ നടക്കുന്ന കള്ള പ്രചാരണങ്ങൾക്കെതിരെ സി.പി.എം ഏരിയ പ്രചരണ ജാഥ പുരോഗമിക്കുന്നു.
സ്വീകരണ കേന്ദ്രങ്ങളിൽ ജാഥാ ലീഡർ പി.കെ ദിവാകരൻ, ഡെപ്യൂട്ടി ലീഡർ ടി.കെ ചന്ദ്രൻ, ജാഥാ പൈലറ്റ് സി അശ്വനി ദേവ്, കാനത്തിൽ ജമീല എം.എൽ.എ, പി.വിശ്വൻ മാസ്റ്റർ, കെ.ഷിജു, എൽ.ജി. ലിജീഷ്, കെ സത്യൻ,ബി.പി ബബീഷ്, പി സത്യൻ, പി.വി. അനുഷ, സതി കിഴക്കെയിൽ എന്നിവർ പ്രസംഗിച്ചു.
ഉച്ചഭക്ഷണ പദ്ധതിയിലെ സർക്കാർ അനാസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കുത്തിയിരിപ്പ് സമരവുമായി കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ
കൊയിലാണ്ടി: ഉച്ചഭക്ഷണ പദ്ധതിയിൽ സർക്കാർ കാണിക്കുന്ന അനാസ്ഥ അവസാനിപ്പിക്കുക, ഉച്ചഭക്ഷണ ഫണ്ട് കുടിശ്ശിക കൊടുത്തുതീർക്കുക , ഉച്ചഭക്ഷണ ഫണ്ട് കാലോചിതമായി വർദ്ധിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കെ.പി.എസ്. ടി.എ. കൊയിലാണ്ടി ഉപജില്ല കൊയിലാണ്ടി വിദ്യാഭ്യാസ ഓഫീസിനു മുമ്പിൽ കുത്തിയിരിപ്പ് സമരം സംഘടിപ്പിച്ചു.
അനുദിനം വില വർദ്ധിച്ചുവരുന്ന അവശ്യസാധനങ്ങളുടെയും പാചകവാതകത്തിന്റെയും ഇടയിൽ കുട്ടികൾക്ക് ഉച്ചഭക്ഷണം കൃത്യമായി നൽകുന്നതിനായി സ്കൂളുകളിൽ പ്രധാനാധ്യാപകർ പാടുപെടുകയാണ്. ഉച്ചഭക്ഷണ ചുമതലയുള്ള അധ്യാപകനും സ്കൂൾ ഹെഡ്മാസ്റ്ററും കൂടി ഇതിനുള്ള ഫണ്ട് കണ്ടെത്തേണ്ട അവസ്ഥയാണ് ഇന്ന് നിലവിലുള്ളത്
ആഴ്ചയിൽ രണ്ടുദിവസം നൽകിയിരുന്ന പാൽ ഇപ്പോൾ ആഴ്ചയിൽ ഒരു ദിവസമാക്കി സർക്കാർ വെട്ടിച്ചുരുക്കി. ഒന്നാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെയുള്ള കുട്ടികളെയാണ് സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
പ്രസ്തുത കുത്തിയിരുപ്പ് സമരത്തിന്റെ കൊയിലാണ്ടി സബ്ജില്ലാ ഉദ്ഘാടനം ഇന്ത്യൻ നാഷണൽ കോൺഗ്രസ് കൊയിലാണ്ടി ബ്ലോക്ക് പ്രസിഡന്റ് വി.വി. സുധാകരൻ നിർവഹിച്ചു. കെ.പി.എസ്.ടി.എ. സബ്ജില്ലാ പ്രസിഡന്റ് ബൈജാ റാണി അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.എസ്. നിഷാന്ത് .സംസ്ഥാന കമ്മിറ്റി അംഗം കെ എം മണി, സംസ്ഥാന കൗൺസിലർ പി കെ രാധാകൃഷ്ണൻ, ജില്ലാ ജോയിന്റ് സെക്രട്ടറി എൻ ശർമിള, കെ.കെ.മനോജ്, ഇ. കെ പ്രജേഷ്, ബാസിൽ പാലിശ്ശേരി, കെ സിന്ധു തുടങ്ങിയവർ സംസാരിച്ചു കെ.പി.ആസിഫ്, സൂരജ്, സന്ദീപ്, അനുഷ, ധനുഷ, ഉമേഷ്, പ്രതീഷ് ലാൽ സിനിത തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
കാർഗിൽ ദിനാചരണം നടത്തി എക്സ് സർവ്വീസസ് ലീഗ് കൊയിലാണ്ടി ബ്ലോക്ക് കമ്മറ്റി
കൊയിലാണ്ടി: കേരള സ്റ്റേറ്റ് എക്സ് സർവ്വീസസ് ലീഗ് കൊയിലാണ്ടി ബ്ലോക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കാർഗിൽ ദിനാചരണം നടത്തി. ബ്ലോക്ക് പ്രസിഡണ്ട് ഇ. ഗംഗാധരൻ അധ്യക്ഷത വഹിച്ചു. മഹിളാ വിംഗ് രക്ഷാധികാരിയും മുൻസിപ്പൽ കൗൺസിലറുമായ ഷീബ ശ്രീശൻ ഉദ്ഘാടനം ചെയ്തു.
ഹോണററി ക്യാപ്റ്റന്മാരായ എ.കെ.രവീന്ദ്രൻ, പ്രേമാനന്ദൻ തച്ചോത്ത്, എ കെ. ലഷ്മണൻ, ശ്രീ ഇ. ഉണ്ണികൃഷ്ണൻ, ശ്രീമതി സുബിജ മനോജ് എന്നിവർ ആശംസ നേർന്നു. എൻ.ടി. കൃഷ്ണൻ ദീപം തെളിയിച്ചു. ബ്ലോക്ക് സെക്രട്ടറി ശ്രീശൻ കാർത്തിക സ്വാഗതവും ജോയിന്റ് സെക്രട്ടറി ഹമീദ് മൂടാടി നന്ദിയും പറഞ്ഞു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള പദ്ധതി വിഹിതം വെട്ടിക്കുറച്ചു, ലൈഫ് പദ്ധതിയിലെ വൻ അപാകതകൾ; ധർണ നടത്തി യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി
കീഴരിയൂർ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള പദ്ധതി വിഹിതം വെട്ടിക്കുറച്ചതിലും ലൈഫ് പദ്ധതിയിലെ വൻ അപാകതകൾക്കുമെതിരെ കീഴരിയൂർ ഗ്രാമപഞ്ചായത്ത് കാര്യാലയത്തിനു മുമ്പിൽ യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി നടത്തിയ ധർണ ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി വി പി ഭാസ്കരൻ ഉദ്ഘാടനം ചെയ്തു.
യു .ഡി.എഫ് ചെയർമാൻ ടി.യു.സൈനുദ്ദീൻ അധ്യക്ഷത വഹിച്ചു. ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി രാജേഷ് കീഴരിയൂർ ,ഇടത്തിൽ ശിവൻ , നൗഷാദ് കുന്നുമ്മൽ , കെ.സി രാജൻ, ഗോപാലൻ, കുറ്റിഒയത്തിൽ, ചുക്കോത്ത് ബാലൻ നായർ , ബി.ഉണ്ണികൃഷ്ണൻ, ടി.കെ ഗോപാലൻ, സത്താർ കെ കെ എന്നിവർ പ്രസംഗിച്ചു
.കെ.ദാസൻ, എം.എം രമേശൻ ,കെ ടി അബ്ദുറഹിമാൻ, തയ്യിൽ സലാം, ഇ എം മനോജ്, സവിത നിരത്തിൻ്റെ മീത്തൽ. ജലജ കെ, തുടങ്ങിയവർ നേതൃത്വം നൽകി.