കൊല്ലത്ത് മിനിലോറി ബെെക്കിലേക്ക് മറിഞ്ഞു പരിക്കേറ്റ ഇരിങ്ങൽ സ്വദേശിയായ ബെെക്ക് യാത്രികൻ മരിച്ചു


കൊയിലാണ്ടി: മിനിലോറി ബൈക്കിലേക്ക് മറിഞ്ഞ് പരുക്കേറ്റ് ചികിത്സയിലായിരുന്ന ഇരിങ്ങൽ സ്വദേശി മരിച്ചു. ഇരിങ്ങൽ കോട്ട കുന്നുമ്മൽ രാഗേഷ് ആണ് മരിച്ചത്. 42 വയസായിരുന്നു. അപകടത്തിൽ ​ഗുരുതരമായി പരിക്കേറ്റ രാ​ഗേഷ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിരിക്കെയാണ് മരണമടഞ്ഞത്. ഇന്നലെ വെകീട്ടാണ് അപകടം നടന്നത്.

ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്നു ​രാ​ഗേഷ്. കൊല്ലം ചിറയ്ക്ക് സമീപത്തുവെച്ച് മിനിലോറി ഡിവൈഡറിൽ തട്ടി നിയന്ത്രണം വിട്ട് ര​ഗേഷ് ഓടിച്ചിരുന്ന ബൈക്കിലേക്ക് മറിയുകയായിരുന്നു. ഉടൻ തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.

രാഘൂട്ടിയുടെയും, കാർത്ത്യായനിയുടെയും മകനാണ്. സുബിഷയാണ് ഭാര്യ. രാജേഷ്, രംഗേഷ്, വിജീഷ് എന്നിവർ സഹോദരങ്ങളാണ്.

Summary: Iringal native bike passanger died in an accident at kollam.