എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന ജില്ലയിലെ സ്വകാര്യ സ്ഥാപനങ്ങളില്‍ തൊഴിൽ നേടാം; കോഴിക്കോട് ജില്ലാഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ (20/07/22) അറിയിപ്പുകൾ


കോഴിക്കോട്: ജില്ലാഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം

എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന തൊഴിലവസരം

കോഴിക്കോട് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററില്‍ ജൂലൈ 23 ന് രാവിലെ 10 മണിക്ക് ജില്ലയിലെ സ്വകാര്യ സ്ഥാപനങ്ങളില്‍ ഒഴിവുളള വിവിധ തസ്തികകളിലേക്ക് കൂടിക്കാഴ്ച നടത്തുന്നു.

ഏജന്‍സി ഡെവലപ്പ്‌മെന്റ് മാനേജര്‍ (യോഗ്യത: ബിരുദം), ഗ്രാഫിക് ഡിസൈനര്‍ (യോഗ്യത: +2, ഗ്രാഫിക് ഡിസൈനിംഗില്‍ പരിജ്ഞാനം), ഡിജിറ്റല്‍ പ്രസ് ഓപ്പറേറ്റര്‍, മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ് (യോഗ്യത: +2), ഫോട്ടോസ്റ്റാറ്റ് ഓപ്പറേറ്റര്‍, ഹൗസ് കീപ്പര്‍ (യോഗ്യത: എസ്.എസ്.എല്‍.സി), സര്‍വ്വീസ് ടെക്‌നീഷ്യന്‍, ഇലക്ട്രീഷ്യന്‍, എച്ച്.വി.എവി ടെക്‌നീഷ്യന്‍, പ്ലംബര്‍ (യോഗ്യത: ഐ.ടി.ഐ), ഫെസിലിറ്റി എഞ്ചിനിയര്‍, എമര്‍ജന്‍സി മാനേജ്‌മെന്റ് എക്‌സിക്യൂട്ടീവ് (യോഗ്യത: ബി.ടെക് മെക്കാനിക് / ബി.ഇ മെക്കാനിക് /ഇ.ഇ.ഇ), സെക്യൂരിറ്റി ഗാര്‍ഡ് (യോഗ്യത: എക്‌സ് സര്‍വീസ്മാന്‍), എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍ (യോഗ്യത: ബി.എസ്.സി നേഴ്‌സിംഗ് / ജി.എന്‍.എം), ക്വാളിറ്റി അനലിസ്റ്റ് (യോഗ്യത: ഡിഫാം / ബിഫാം), അസിസ്റ്റന്റ് മാനേജര്‍ (യോഗ്യത: എഫ്.എം.സി.ജി/ ഫാര്‍മ ഹെല്‍ത്ത്‌കെയര്‍) എന്നീ തസ്തികകളിലേക്കാണ് കൂടിക്കാഴ്ച നടത്തുന്നത്.

എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് സൗജന്യമായും അല്ലാത്തവര്‍ക്ക് 250 രൂപ ഒറ്റ തവണ ഫീസ് അടച്ചും കൂടിക്കാഴ്ചയ്ക്ക് പങ്കെടുക്കാം. താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ അഭിമുഖത്തില്‍ പങ്കെടുക്കുന്നതിനായി ബയോഡാറ്റ സഹിതം നേരിട്ട് ഹാജരാകേണ്ടതാണ്.
പ്രായപരിധി 35 വയസ്. കുടുതല്‍ വിവരങ്ങള്‍ക്ക്: http://calicutemployabilitycentre എന്ന ഫേസ്ബുക്ക് പേജ് സന്ദര്‍ശിക്കുക. ഫോണ്‍ – 0495 2370176.

ടെണ്ടര്‍ ക്ഷണിച്ചു

ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ക്ക് കരാറടിസ്ഥാനത്തില്‍ വാഹനം വാടകയ്ക്ക് എടുക്കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 29 രാവിലെ 11.30 വരെ. ടെണ്ടറുകള്‍ ഒട്ടിച്ച/ സീല്‍ ചെയ്ത കവറില്‍ സമര്‍പ്പിക്കേണ്ടതും കവറിന് പുറത്ത് വാഹനം വാടകയ്ക്ക് എടുക്കുന്നതിനുള്ള ടെണ്ടര്‍ എന്ന് രേഖപ്പെടുത്തേണ്ടതുമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0495 2370750.

ക്വട്ടേഷന്‍ ക്ഷണിച്ചു

കേരള റോഡ് ഫണ്ട് ബോര്‍ഡ്-പ്രൊജക്ട് മാനേജ്മെന്റ് യൂണിറ്റ്, എക്സിക്യുട്ടീവ് എന്‍ജിനിയറുടെ കാര്യാലയത്തിലേക്ക് ടാക്സി വാഹനം കരാര്‍ അടിസ്ഥാനത്തില്‍ ലഭ്യമാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. 2017 ജനുവരി ഒന്നിനോ അതിനു ശേഷമോ ആദ്യ രജിസ്ട്രേഷന്‍ ഉള്ള എയര്‍കണ്ടിഷന്‍ ചെയ്ത ടാക്സി പെര്‍മിറ്റുള്ള 1400 സിസി ക്ക് മുകളിലുള്ള 7 സീറ്റര്‍ വാഹനമാണ് ക്ഷണിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0495 2992620, 9447905294, 8129166086.

ഹെല്‍പ്പ് ഡെസ്‌ക്ക് അസിസ്റ്റന്റ് നിയമനം

ജില്ലയിലെ പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് കമ്പ്യൂട്ടര്‍ ഓണ്‍ലൈന്‍ സേവനങ്ങള്‍ സൗജന്യമായി നല്‍കുന്ന സഹായികേന്ദ്രയിലേയ്ക്ക് 1 ഹെല്‍പ്പ് ഡെസ്‌ക്ക് അസിസ്റ്റന്റിനെ 2022-23 വര്‍ഷത്തേയ്ക്ക് താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമിക്കുന്നു. പ്ലസ് ടു പാസായവരും, കമ്പ്യൂട്ടര്‍ പരിജ്ഞാനം, മലയാളം, ഇംഗ്ലീഷ് ടൈപ്പ് റൈറ്റിംഗില്‍ പരിജ്ഞാനമുള്ളവരുമായ പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ യുവതീയുവാക്കള്‍ക്ക് വാക്ക്-ഇന്‍-ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം.
കോഴിക്കോട് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസില്‍ ജൂലൈ 26ന് രാവിലെ 11 മണിക്കാണ് വാക്ക്-ഇന്‍-ഇന്റര്‍വ്യൂ. പങ്കെടുക്കുന്നവര്‍ക്ക് അന്നുതന്നെ സ്‌കില്‍ ടെസ്റ്റും നടത്തും. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 12000 രൂപ ഓണറേറിയം നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍: 0495 2376364.

യുവജന കമ്മീഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ

സംസ്ഥാന യുവജന കമ്മീഷന്‍ 2022-23 ലെ വിവിധ പദ്ധതികള്‍ക്കായി കോ-ഓര്‍ഡിനേറ്റര്‍മാരെ തെരഞ്ഞെടുക്കുന്നതിനുള്ള വാക്ക് ഇന്‍ ഇന്റര്‍വ്യൂ ജൂലൈ 22ന് എറണാകുളം ഗവ.ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 11 മുതല്‍ 4.00 വരെ നടത്തും.

ജില്ലാ കോ- ഓര്‍ഡിനേറ്റര്‍മാര്‍ (4 എണ്ണം ഓണറേറിയം.6000): ഒഴിവുള്ള എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിലേയ്ക്ക് തെരഞ്ഞെടുക്കുന്നു. യോഗ്യത +2 വും, പ്രായപരിധി 18 നും – 40 നും മദ്ധ്യേ. പ്രസ്തുത മേഖലകളില്‍ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. ഗ്രീന്‍ യൂത്ത് (മാലിന്യ നിര്‍മ്മാര്‍ജ്ജനം) ജില്ലാ കോ-ഓഡിനേറ്റര്‍മാര്‍ (3 എണ്ണം, ഓണറേറിയം. 6,000): ഒഴിവുള്ള മലപ്പുറം, വയനാട്, കാസര്‍ഗോഡ് എന്നീ ജില്ലകളിലേയ്ക്ക് തെരഞ്ഞെടുക്കുന്നു. യോഗ്യത +2 വും, പ്രായപരിധി 18 നും – 40 നും മദ്ധ്യേ. പ്രസ്തുത മേഖലകളില്‍ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന.
അപേക്ഷ ഫോറം കമ്മീഷന്റെ www.ksyc.kerala.gov.in എന്ന വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. പൂരിപ്പിച്ച അപേക്ഷകള്‍, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍, അപേക്ഷകരുടെ ഫോട്ടോ, എന്നിവയുമായി ജൂലൈ 22ന് രാവിലെ 10 മണിയ്ക്ക് എറണാകുളം ഗവ. ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ എത്തേണ്ടതാണ്. അപൂര്‍ണ്ണ അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല.

അപേക്ഷ ക്ഷണിച്ചു

കോഴിക്കോട് ഗവ.ഐ.ടി.ഐ ഐ.എം സി സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ലിഫ്റ്റ് ടെക്‌നോളജി കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു.താല്‍പര്യമുള്ളവര്‍ ഓഫീസുമായി ബന്ധപ്പെടുക. കൂടുതല്‍ വിവരങ്ങള്‍ക്ക്: 8129412079, 8891668804.

സ്‌കില്‍ ഡവലപ്‌മെന്റ് സെന്ററില്‍ പ്രവേശനം

കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ സ്‌കില്‍ ഡവലപ്‌മെന്റ് സെന്ററില്‍ വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇലക്ട്രിക്കല്‍ ടെക്‌നീഷ്യന്‍, വയര്‍മാന്‍, റഫ്രിജറേഷന്‍ ആന്‍ഡ് എയര്‍കണ്ടീഷനിങ്ങ്, പ്ലംബിങ്ങ് സാനിറ്റേഷന്‍ ആന്‍ഡ് ഹോം ടെക്‌നീഷ്യന്‍, ഡാറ്റാ എന്‍ട്രി, ഡി.സി.എ, എക്കൗണ്ടിങ്ങ് (ടാലി), കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ എന്നീ കോഴ്‌സുകള്‍ക്ക് പ്രവേശനം നേടാം. സിവില്‍സ്റ്റേഷന് എതിര്‍വശത്തുള്ള സ്‌കില്‍ ഡവലപ്‌മെന്റ് സെന്ററില്‍ നേരിട്ട് ഹാജരായി അഡ്മിഷന്‍ എടുക്കാം. ഫോണ്‍: 0495 2370026, 8891370026.

അവലോകന യോഗം 25ന്

മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ വിവിധ ക്ഷേത്രങ്ങളുടെ പ്രവര്‍ത്തനം വിലയിരുത്തുന്നതിനും മെച്ചപ്പെടുത്തുന്നതിനുമായി കോഴിക്കോട് ഡിവിഷന്‍തല അവലോകന യോഗം ജൂലൈ 25ന് രാവിലെ 10ന് കോഴിക്കോട് ശ്രീ.അഴകൊടി ദേവീ ക്ഷേത്രം വക ഹാളില്‍ വച്ച് നടത്തും. യോഗത്തില്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം.ആര്‍ മുരളി, കമ്മീഷണര്‍ എ.എന്‍ നീലകണ്ഠന്‍, ദേവസ്വം ബോര്‍ഡ് അംഗങ്ങള്‍ പങ്കെടുക്കും. കോഴിക്കോട് അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫീസിന് കീഴിലുള്ള എല്ലാ ക്ഷേത്രഭരണാധികാരികള്‍ യോഗത്തില്‍ പങ്കെടുക്കണമെന്ന് അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു.

Summary: can get job in private sector through district employment office- prd release. Today’s notifications from Kozhikode District Administration