മഴ പെയ്തു കൊണ്ടേയിരുന്നു, വെള്ളം ഉയർന്നു കൊണ്ടും; കടകളിൽ വെള്ളം കയറി തുടങ്ങി, യാത്രക്കാർക്കും ദുരിതം, ആശങ്കയായി കൊയിലാണ്ടി ബീച്ച് റോഡിൽ വെള്ളക്കെട്ട് (വീഡിയോ കാണാം)
കൊയിലാണ്ടി: മഴ കനക്കുന്നതോടെ കൊയിലാണ്ടിയിൽ ആശങ്കകളും കനക്കുകയാണ്. യാത്രക്കാർക്ക് ദുരിതം സൃഷ്‌ടിച്ച നിരവധിയിടങ്ങളിൽ റോഡുകളിൽ വെള്ളം നിറഞ്ഞ അവസ്ഥയിലാണ്. കൊയിലാണ്ടി ബീച്ച് റോഡ് വെള്ളക്കെട്ട് ആയതോടെ ദുരിതത്തിലായി പ്രദേശവാസികളും യാത്രക്കാരും.
മഴ പെയ്യുന്നതനുസരിച്ച് വെള്ളം നിറയുകയാണെന്നും ഡ്രയ്നെജിൽ നിന്നും വെള്ളം റോഡിലേക്ക് തൂകി ഒഴുകുകയാണെന്നും പ്രദേശവാസി കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു. പല ഭാഗത്ത് സ്ലാബ് ഇട്ടിട്ടുമില്ല. കാൽനട യാത്രക്കാർക്ക് ഒട്ടും നടക്കാൻ പറ്റാത്ത അവസ്ഥയിലാണ്.
ചില കടകളിൽ വെള്ളം കയറി തുടങ്ങിയതായും പ്രദേശ വാസി പറഞ്ഞു.
മഴ നിന്ന് വെള്ളം കുറഞ്ഞില്ലെങ്കിൽ എന്ത് ചെയ്യുമെന്ന ആശങ്കയിലാണ് നാട്ടുകാർ.
വീഡിയോ കാണാം:.