ത്യാഗത്തിന്‍റെയും ആത്മ സമര്‍പ്പണത്തിന്‍റെയും ഓര്‍മകളുമായി ഇന്ന് ബലി പെരുന്നാള്‍; എല്ലാ വായനക്കാർക്കും പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ ബലി പെരുന്നാൾ ആശംസകൾ
[top]
പേരാമ്പ്ര: ത്യാഗത്തിന്‍റെയും ആത്മ സമര്‍പ്പണത്തിന്‍റെയും ഓര്‍മ്മകളുമായി കേരളത്തിൽ വിശ്വാസികള്‍ ഇന്ന് ബലി പെരുന്നാള്‍ ആഘോഷിക്കുന്നു.. പ്രവാചകന്‍ ഇബ്രാഹിം നബിയുടെ ത്യാഗത്തിന്‍റെ ഓര്‍മ്മ പുതുക്കുകയാണ് ബലി പെരുന്നാള്‍. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ലഭിച്ച മകന്‍ ഇസ്മയിലിനെ ദൈവ കല്‍പ്പനപ്രകാരം ബലി കൊടുക്കാന്‍ തീരുമാനിച്ചെങ്കിലും നബിയുടെ ത്യാഗ സന്നദ്ധത കണ്ട് മകന് പകരം ആടിനെ ബലി നല്‍കാന്‍ ദൈവം നിര്‍ദേശിച്ചു. ഇതാണ് വിശ്വാസികള്‍ ബലി പെരുന്നാള്‍ ആയി ആഘോഷിക്കുന്നത്.
കോവിഡ് ഭീതി ഒഴിഞ്ഞതിന്‍റെ ആശ്വാസത്തിലാണ് ഏവരും. കനത്ത മഴ ഭീഷണിയിലും പറ്റുന്ന ഇടങ്ങളില്‍ ഈദ്ഗാഹുകള്‍ നടത്തും. രാവിലെ നടക്കുന്ന പെരുന്നാള്‍ നമസ്കാരത്തില്‍ പങ്കെടുത്ത് തുടര്‍ന്ന് സഹോദരങ്ങള്‍ക്ക് സ്നേഹാശംകള്‍ കൈമാറിയാണ് വിശ്വാസികള്‍ വലിയപെരുന്നാള്‍ ആഘോഷത്തിലേക്ക് കടക്കുന്നത്. പുതു വസ്ത്രമണിഞ്ഞുള്ള കുടംബാഗങ്ങളുടെ ഒത്തു ചേരലും മൈലാഞ്ചിയിടലിനും ഒപ്പം വിഭവ സമൃദ്ധമായ ഭക്ഷണവും ബന്ധുജനങ്ങളുടെ ഒത്തുചേരലുകളും ഈ ദിവസത്തെ ആഘോഷമാക്കി മാറ്റും.
എല്ലാ വായനക്കാർക്കും പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ ബലി പെരുന്നാൾ ആശംസകൾ.