കോവിഡ് വ്യാപനത്തെ തുടർന്ന് പി.എസ്.സി പരീക്ഷകൾ മാറ്റി


കോഴിക്കോട്: കോവിഡ് വ്യാപനത്തെ തുടർന്ന് ജനുവരി 23, 30 തീയ്യതികളിൽ നടത്താനിരുന്ന പി.എസ്.സി പരീക്ഷകൾ മാറ്റി. സർക്കാർ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനാലാണ് പരീക്ഷകൾ മാറ്റിയത്.

ജനുവരി 23 ന് നിശ്ചയിച്ച മെഡിക്കൽ എജുക്കേഷൻ സർവീസിലെ റിസപ്ഷനിസ്റ്റ് തസ്തികയുടെ പരീക്ഷ ജനുവരി 27ലേക്കും ലാബോട്ടറി ടെക്നീഷ്യൻ ഗ്രേഡ് II തസ്തികളുടെ പരീക്ഷകൾ ജനുവരി 28 ലേക്കുമാണ് മാറ്റിവച്ചിരിക്കുന്നത്.

ജനുവരി 30 ന് നടത്താൻ നിശ്ചയിച്ച കേരള വാട്ടർ അതോറിറ്റിയിലെ ഓപ്പറേറ്റർ തസ്തികയുടെ പരീക്ഷ ഫെബ്രുവരി 4 ലേക്ക് മാറ്റി.

പരീക്ഷകൾ സംബന്ധിച്ച വിശദമായ ടൈംടേബിൾ പി.എസ്.സി. വെബ്സൈറ്റിൽ ലഭ്യമാക്കുന്നതാണ്.

[vote]