കൊയിലാണ്ടിയിലെ വൈദ്യുതി പ്രശ്നത്തിന് എന്നാണ് പരിഹാരം കാണുക; കച്ചവട സ്ഥാപനങ്ങൾക്ക് ബുദ്ധിമുട്ടുകയാണ്; നിവേദനം നൽകി മർച്ചന്റ്സ് അസോസിയേഷൻ
കൊയിലാണ്ടി: തുടരെ തുടരെ വൈദ്യുതി പോകുന്നതിനാൽ കച്ചവടത്തിന് വരെ പ്രശ്നമാകുന്ന സ്ഥിതിയായതോടെ കെ.എസ്.ഇ.ബിക്ക് പരാതി നൽകി മർച്ചന്റ്സ് അസോസിയേഷൻ. വൈദ്യുതി പ്രശ്നത്തിൽ ശാശ്വത പരിഹാരം കാണണമെന്ന് അവശ്യപെട്ടാണ് അസിസ്റ്റന്റ് എൻജിനീയർക്ക് നിവേദനം നൽകിയത്. കൊയിലാണ്ടിയിലെ ഇപ്പോഴത്തെ വൈദ്യുതി പ്രതിസന്ധിയെ പറ്റി ചർച്ച ചെയ്തു.
സബ്സ്റ്റേഷൻ ഇല്ലാത്തനത്താണ് പ്രധാന പ്രശ്നമെന്നും അത് വരാത്തിടത്തോളം പരിഹാരം കാണാനാവില്ലെന്നും അസിസ്റ്റന്റ് എൻജിനീയർ പറഞ്ഞു. ഈ വിഷയത്തിൽ സർക്കാരും ബന്ധപെട്ടഅധികാരികളും ഇടപെട്ട് പരിഹരിക്കണമെന്നും സബ്സ്റ്റേഷൻ നിർമ്മിക്കാൻ അവശ്യമായ നടപടി സ്വീകരിക്കണമെന്ന് കൊയിലാണ്ടി മർച്ചന്റ്സ് അസോസിയേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു.
കൊയിലാണ്ടിയിൽ പുതിയ സബ് സ്റ്റേഷൻ നിർമ്മിക്കുന്നതിനായി 20.60 കോടി രൂപയുടെ ഭരണാനുമതിയാണ് വൈദ്യുതി ബോര്‍ഡില്‍ നിന്നും ലഭിച്ചത്. കൊല്ലം ടൗണിനടുത്ത് വിയ്യൂര്‍ വില്ലേജ് ഓഫീസിന് സമീപം സബ്ബ് സ്റ്റേഷന് ആവശ്യമായ സ്ഥലം കണ്ടെത്തിയിരുന്നു. കെ.എസ്.ഇ.ബി ഉന്നത ഉദ്യോഗസ്ഥരടക്കം എത്തി സ്ഥലത്ത് പരിശോധനയും നടത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ സ്ഥലമെറ്റെടുക്കലുമായി ബന്ധപ്പെട്ട് അനിശ്ചിതാവസ്ഥയിലാണ്. അതിനാൽ തന്നെ തുടര്‍ നടപടികളും സ്തംഭനത്തിലാണ്.
പ്രസിഡന്റ് കെ.കെ നിയാസ് കെ.എസ്.ഇ.ബി എ.ഇക് നിവേദനം കൈമാറി. കെ.പി രാജേഷ്, ഗോപാലകൃഷ്ണൻ, യൂ.കെ അസീസ്, ജയചന്ദ്രൻ എന്നിവർ പങ്കെടുത്തു.