നന്തി, മൂടാടി പ്രദേശങ്ങളിലെ ഹോട്ടലുകളിൽ പരിശോധന; വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണം പാകം ചെയ്ത ഹോട്ടലുകൾക്ക് താക്കീത്


മൂടാടി: നന്തിയിലും മൂടാടിയിലും ഹോട്ടലുകളിലെ പരോശോധനയിൽ നിരവധി ഹോട്ടലുകൾ നോട്ടപുള്ളികൾ, കർശനമായി താക്കീത് നൽകി ഉദ്യോഗസ്ഥർ.

ഹെൽത്തി കേരള പ്രോഗ്രാമിന്റെ ഭാഗമായാണ് നന്തിയിലും മൂടാടിയിലും പരിശോധന നടത്തിയത്. മൂടാടി കുടുംബാരോഗ്യ കേന്ദ്രവും മൂടാടി ഗ്രാമപഞ്ചായത്തും സംയുക്തമായി ചേർന്നാണ് പരിശോധന നടത്തിയത്.

പരിശോധനയിൽ വിവിധ ഹോട്ടലുകൾ വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണം പാകം ചെയ്തു എന്ന് കണ്ടെത്തുകയായിരുന്നു. ഹോട്ടലുടമകൾക്ക് കർശന താക്കീത് നൽകി.

പരിശോധനയിൽ ഹെൽത്ത് ഇൻസ്പെക്ടർ ഷീന സി.കെ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ മാരായ ഷമേജ്, എം.പി രതീഷ്, പഞ്ചായത്ത് ക്ലാർക്ക് സുധീഷ് എന്നിവർ പങ്കെടുത്തു.