28 ലക്ഷം കോഴ നല്‍കിയിട്ടും നിയമനമില്ല; 32 ലക്ഷം നല്കിയ മറ്റൊരാള്‍ക്ക് നിയമനം നല്കി: പേരാമ്പ്ര വെള്ളിയൂര്‍ എ.യു.പി സ്കൂള്‍ മാനേജ്മെന്റിനെതിരെ ആരോപണവുമായി അധ്യാപിക
പേരാമ്പ്ര: കോഴ നല്‍കിയിട്ടും നിയമനം നല്‍കാത്തതില്‍ പ്രതിഷേധിച്ച് പേരാമ്പ്ര വെള്ളിയൂര്‍ എ.യു.പി സ്കൂളിന് മുന്നില്‍ സമരത്തിനൊരുങ്ങി അധ്യാപിക 28 ലക്ഷം രൂപ കോഴയായി നല്‍കിയിട്ടും നിയമനം നല്‍കിയില്ലെന്നാണ് അധ്യാപികയായ പി.ആര്.രമ്യയുടെ പരാതി.
രണ്ടുവര്‍ഷം മുമ്പ് അധ്യാപകരായ രണ്ടുപേര്‍ മുഖേന മാനേജ്മെന്റിന് 28 ലക്ഷം കോഴയായി നല്‍കിയിരുന്നു. എന്നാല്‍ ആ ഒഴിവില്‍ തനിക്ക് നിയമനം നല്‍കാതെ ഇപ്പോള്‍ 32 ലക്ഷം രൂപ നല്കിയ മറ്റൊരാള്‍ക്ക് നിയമനം നല്‍കിയെന്നാണ് അധ്യാപികയുടെ പരാതി.
അതേസമയം, രമ്യ അനധികൃതമായി അവധിയില്‍ പോയതിനെ തുടര്‍ന്നാണ് ജോലിയില്‍ നിന്ന് മാറ്റിനിര്‍ത്തേണ്ടി വന്നതെന്നാണ് മാനേജ്മെന്റിന്റെ വിശദീകരണം.
എയ്ഡഡ് മേഖലയിലെ അധ്യാപകന നിയമനവുമായി ബന്ധപ്പെട്ട ആരോപണങ്ങളെ ശരിവെക്കുന്നതാണ് ഈ സംഭവം. എയ്ഡഡ് മേഖലയിലെ നിയമനം പി.എസ്.സിയ്ക്ക് വിടണമെന്ന ആവശ്യം വിവിധ കോണുകളില്‍ നിന്നും ശക്തമായി ഉയരുന്ന വേളയിലാണ് ഇത്തരമൊരു പരാതി വന്നിരിക്കുന്നത്.