കൊയിലാണ്ടി താലൂക്ക് അസോസിയേഷന്‍ കുവൈറ്റ് കുടുംബസംഗമം സംഘടിപ്പിച്ചു


കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് അസോസിയേഷന്‍ (KTA) കുവൈറ്റ്, നാട്ടില്‍ കുടുംബ സംഗമം സംഘടിപ്പിച്ചു. കൊയിലാണ്ടി തക്കാര ഓഡിറ്റോറിയത്തില്‍ കുവൈറ്റ് ചെയര്‍മാന്‍ ഷാഹുല്‍ ബേപ്പൂരിന്റെ അധ്യക്ഷതയില്‍ നടന്ന പരിപാടി കോഴിക്കോട് ജില്ലാ ആസൂത്രണ ബോര്‍ഡ് അംഗവും തക്കാര ഗ്രൂപ്പ് പ്രതിനിധിയുമായ വി.പി ഇബ്രാഹിം കുട്ടി ഉദ്ഘാടനം നിര്‍വഹിച്ചു.

പരിപാടിയില്‍ കായിക മേഖലയില്‍ ദേശീയ തലത്തില്‍ മികച്ച പ്രകടനം നടത്തി കൊയിലാണ്ടിക്ക് അഭിമാനമായി മാറിയ കൊയിലാണ്ടി സ്വദേശികളെ ആദരിച്ചു. ദേശീയ പഞ്ചഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ ഗോള്‍ഡ് മെഡല്‍ നേടിയ കൊയിലാണ്ടിയിലെ ജനകീയ ഡോക്ടര്‍ ഗോപിനാഥിന്റെ മകന്‍ വിമല്‍ ഗോപിനാഥ്, ടച്ച് റഗ്ബിയില്‍ ഉജ്വല വിജയം കരസ്ഥമാക്കിയ കേരള സ്റ്റേറ്റ് ടീം താരം ദില്‍ന ദീപക്ക്, മാര്‍ഷല്‍ ആര്‍ട്‌സില്‍ വ്യക്തിഗത ഇനത്തില്‍ കേരളത്തിന് വേണ്ടി മെഡല്‍ നേടിയ ഹനീഫ സി.പി എന്ന മുന്ന കാപ്പാട് എന്നിവരെ ആണ് ആദരിച്ചത്.

കൊയിലാണ്ടി താലൂക്ക് അസോസിയേഷന്‍ റമദാനില്‍ ഓണ്‍ലൈന്‍ ആയി സംഘടിപ്പിച്ച ഇരുപത് ദിവസം നീണ്ടു നിന്ന മെഗാ ക്വിസില്‍ ഒന്നാം സ്ഥാനം നേടിയ മാര്‍ഷിദ ഹാഷിം, രണ്ടാം സ്ഥാനം നേടിയ ജന്‍സിന നദീര്‍, മൂന്നാം സ്ഥാനം നേടിയ നാസില മന്‍സൂര്‍ എന്നിവര്‍ അടക്കം ആദ്യ പത്ത് സ്ഥാനങ്ങളില്‍ വന്നവര്‍ക്ക് സമ്മാനവും മൊമെന്റോയും നല്‍കി.


കെ.ടി.എ ഉപദേശക സമിതി അംഗം ഇബ്രാഹിം പി.വി, ബഷീര്‍ അമേത്ത്, ലക്കി സൂപ്പര്‍ മാര്‍ക്കറ്റ് ജനറല്‍ മാനേജര്‍ ഷഫീഖ്, ഡോക്ടര്‍ ഗോപിനാഥ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. മജീദ്, നജീബ് പി.വി, സനു കൃഷ്ണന്‍, അതുല്‍, മന്‍സൂര്‍ അലി, സയ്യിദ് ഹാഷിം, ലിസി മനോജ്, ഷംസു അണ്ടാറത്ത് എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. അമീന്‍ ബാഫഖിയും സംഘവും അവതരിപ്പിച്ച മുട്ടിപ്പാട്ടും ഗാമ കിച്ചന്റെ രുചിയേറിയ ഭക്ഷണവും കുടുംബസംഗമത്തിന് മാറ്റ് കൂട്ടി. കൊയിലാണ്ടി കോര്‍ഡിനേറ്റര്‍ ഇല്യാസ് ബഹസ്സന്‍ സ്വാഗതവും, ജഗത് ജ്യോതി നന്ദിയും പറഞ്ഞു.