വീണ്ടും വീണ്ടും അപകടം; കൊയിലാണ്ടി നഗരത്തിലെ ഡിവൈഡറില്‍ കെ.എസ്.ആര്.ടി.സി ബസും ഇടിച്ചു
കൊയിലാണ്ടി: യാത്രക്കാര്‍ക്ക് ഭീഷണിയായി കൊയിലാണ്ടി നഗരത്തിലെ ഡിവൈഡര്‍. താലൂക്കാശുപത്രിക്ക് മുന്നിലെ ഡിവൈഡറില്‍ തട്ടി കെ.എസ്.ആര്.ടിസി ബസ് അപകടത്തില്‍പെട്ടു. കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തില്‍ പെട്ടത്. ഒരു മണിക്കൂറിന് മുന്നേ ഇതേ സ്ഥലത്ത് കാര്‍ അപകടത്തില്‍ പെട്ടിരുന്നു. തുടര്‍ച്ചയായ മുന്നാം ദിവസം നാലാമത്തെ തവണയാണ് ഇവിടെ വാഹനങ്ങള്‍ അപകടത്തില്‍ പെടുന്നത്. അപകടത്തില്‍ യാത്രക്കാര്‍ക്ക് പരിക്കില്ല.
മാരുതി ബ്രസ കാറാണ് താലൂക്ക് ആശുപത്രിയ്ക്ക് മുന്നിലെ ഡിവൈഡറില്‍ ഇടിച്ച് അപകടത്തില്‍ പെട്ടത്. യാത്രക്കാര്‍ക്ക് പരിക്കില്ല. കാറിന്റെ മുന്‍ഭാഗം ഭാഗികമായി തകര്‍ന്നിരുന്നു. തിങ്കളാഴ്ച രാത്രിയില്‍ മാരുതി 800 കാറാണ് ഇതേ ഡിവൈഡറില്‍ ഇടിച്ച് അപകടമുണ്ടായത്. ചൊവ്വാഴ്ച കിയ സെല്‍റ്റോസ് കാറും അപകടത്തില്‍ പെട്ടു. ശനിയാഴ്ചയും സമാനമായ രീതിയില്‍ അപകടം നടന്നിരുന്നു. സൂചനാ ബോര്‍ഡുകള്‍ ഇല്ലാത്തതും വെളിച്ചക്കുറവുമാണ് അപകടത്തിന് കാരണമാകുന്നതെന്ന് നാട്ടുകാര്‍ അരോപിക്കുന്നു.
കൊയിലാണ്ടിയിലെ സൗന്ദര്യവത്കരണത്തിനും ഗതാഗതക്കുരുക്ക് ഒഴിവാക്കാനുമായാണ് ഈ ഡിവൈഡറുകള്‍ സ്ഥാപിച്ചത്. ദേശീയപാത വിഭാഗം ട്രാഫിക് അഡൈ്വസറി ബോര്‍ഡിന്റെ തീരുമാനപ്രകാരമാണ് ഡിവൈഡര്‍ സ്ഥാപിച്ചത്.
കഴിഞ്ഞ ആഴ്ചകളില്‍ നിരവധി അപകടങ്ങള്‍ സംഭവിച്ചെങ്കിലും വാഹനങ്ങളിലുള്ളവര്‍ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ഡിവൈഡര്‍ സൂചനാ ബോര്‍ഡടക്കം അപകടത്തില്‍ തകര്‍ന്നിരുന്നു. വെളിച്ചക്കുറവും ഇവിടെ അപകടത്തിന് വഴിവെക്കുന്നുണ്ട്. റിഫ്ളക്ടറുകളോ മറ്റോ സ്ഥാപിച്ച് അപകടങ്ങള്‍ ഇല്ലാതാക്കാനുള്ള സംവിധാനം എത്രയും പെട്ടെന്ന് ഒരുക്കി വാഹനാപകടങ്ങള്‍ തുടര്‍ക്കഥയാവുന്ന സാഹചര്യം ഒഴിവാക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.