ചെളിയും പായലും നിറഞ്ഞു; ചെറുപുഴയ്ക്ക് പുതുജീവൻ നൽകി കീഴരിയൂർ നിവാസികൾ
കീഴരിയൂർ: കീഴരിയൂർ പുഴയ്ക്ക് ഇത് പുതുജീവനാണ്. ചെളിയും പായലും നിറഞ്ഞ് കിടന്ന പുഴയ്ക്ക് കൈത്താങ്ങായത് കീഴരിയൂർ നിവാസികളും. തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ ഭാഗമായാണ് പുഴ വീണ്ടെടുക്കൽ പ്രവർത്തി സംഘടിപ്പിച്ചത്. പദ്ധതി ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.പി ശിവാനന്ദൻ ഉദ്ഘാടനം ചെയ്തു.
ചെറുപുഴയും അതോടു ചേർന്ന പാടശേഖരത്തിലെയും ചെളിയും പുല്ലും പായലും നീക്കുന്നതിനും തോടുകൾ പുനർ നിർമ്മിക്കാനാണ് പദ്ധതി. പുഴയിലെ വെള്ളത്തിന്റെ ഒഴുക്ക് സുഗമമാക്കുന്നതിനും പാടശേഖരം പൂർണ്ണതോതിൽ ക്യഷിയോഗ്യമാക്കുന്നതിനുമായ് ജില്ലാപഞ്ചായത്തിന്റെ കതിരണിയും പാടം പദ്ധതിയിൽപ്പെടുത്തി 4939000 രൂപ അനുവദിച്ചിട്ടുണ്ട്. കേരള അഗ്രികൾച്ചറൽ മെക്കനൈസേഷൻമിഷനെ പദ്ധതി നടത്തിപ്പിന് ചുമതലപ്പെടുത്തിയതായും ശിവാനന്ദൻ അറിയിച്ചു.
കീഴരിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ നിർമ്മല ടീച്ചർ അദ്ധ്യക്ഷത വഹിച്ചു. മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ഗോപാലൻ നായർ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട്, എൻ.എം സുനിൽ, ഗ്രാമപഞ്ചായത്ത് ക്ഷേമ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ ഐ സജീവൻ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ഇ.എം മനോജ്, സവിത നിരത്തിന്റെ മീത്തൽ ഫൗസിയ കുഴുമ്പിൽ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എൻ.വി സുഭാഷ്, ഇടി ബാലൻ, കെ.ടി ചന്ദ്രൻ, ടി സുരേഷ്ബാബു സംസാരിച്ചു. സംഘാടക സമിതി ചെയർമാൻ ഗോപാലൻ കുറേറ്യായത്തിൽ സ്വാഗതവും കൺവീനർ നിഷവല്ലിപ്പടിക്കൽ സ്വാഗതവും പറഞ്ഞു.