‘ഞങ്ങളും കൃഷിയിലേക്ക്’ പദ്ധതിയുടെ ഭാഗമായി ചക്കിട്ടപാറയില്‍ മാവിന്‍ തോട്ടം


പേരാമ്പ്ര: സംസ്ഥാന സര്‍ക്കാരിന്റെ ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി ചക്കിട്ടപാറയില്‍ മാവിന്‍ തോട്ടം ഒരുക്കുന്നു. പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ ഓഫ് കേരള ലിമിറ്റഡിന്റെ കീഴിലുള്ള പേരാമ്പ്ര എസ്റ്റേറ്റിലെ 50 ഏക്കര്‍ സ്ഥലത്താണ് തോട്ടം സജ്ജമാക്കുന്നത്. പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ഒ.പി.കെ സലാം മാവിന്‍ തൈ നട്ടുകൊണ്ട് പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.

പഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍ അധ്യക്ഷത വഹിച്ചു. പേരാമ്പ്ര എസ്റ്റേറ്റ് മാനേജര്‍ അരുണ്‍, ജനറല്‍ മാനേജര്‍ ജസ്റ്റിസ് കരുണരാജ് തുടങ്ങിയവര്‍ പങ്കെടുത്തു.

[bot1]